മലയാള സിനിമയുടെ ചരിത്രത്തിൽ ഇടം നേടിയ സിനിമയാണ് 2018. 2018 വർഷത്തിൽ മലയാളികൾ നേരിട്ട മഹാപ്രളയത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രം മലയാള സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പണം വാരിപ്പടം ആയി മാറിക്കഴിഞ്ഞു. അതേസമയം സിനിമയെ ചുറ്റിപ്പറ്റി ധാരാളം വിവാദങ്ങളും ഉണ്ടായിരുന്നു.
സിപിഎം അനുകൂലികൾ ആയിരുന്നു സിനിമയ്ക്കെതിരെ വലിയ രീതിയിൽ രംഗത്ത് വന്നിരുന്നത്. മുഖ്യമന്ത്രിയെ ഒരു കഴിവ് കെട്ടവൻ ആയി ചിത്രീകരിച്ചു എന്നായിരുന്നു ഇവരുടെ വാദം. എന്നാൽ മുഖ്യമന്ത്രി യഥാർത്ഥത്തിൽ ഒരു കഴിവ് കെട്ടവൻ ആയിരുന്നില്ല എന്നും പ്രളയ സമയത്ത് വളരെ ഊർജ്ജസ്വലനായിട്ടാണ് അദ്ദേഹം പ്രവർത്തിച്ചത് എന്നും ഇനി എന്തു ചെയ്യണം എന്നറിയാതെ പകച്ചുനിന്ന മലയാളികളെ, “നാളെ മുതൽ നമ്മൾ ഒരുമിച്ച് ഇറങ്ങുകയല്ലേ” എന്നു പറഞ്ഞുകൊണ്ട് പോസ്റ്റ് ചെയ്ത വ്യക്തിയാണ് പിണറായി വിജയൻ മുഖ്യമന്ത്രി എന്നുമാണ് സിപിഎം അനുകൂലികൾ പറയുന്നത്.
എന്നാൽ സിനിമയിലെ മുഖ്യമന്ത്രി ഒരു കഴിവ് കെട്ടവനെ പോലെയാണ് പെരുമാറിയത് എന്നാണ് സിപിഎം അനുകൂലികൾ പറയുന്നത്. ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരിക്കുകയാണ് സംവിധായകൻ ജൂഡ് ആന്റണി ജോസഫ്. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ജൂഡ് ഈ കാര്യങ്ങൾ എല്ലാം തന്നെ തുറന്നു പറഞ്ഞത്.
“കേരളം ഒരു വലിയ ദുരന്തത്തെ ഒറ്റക്കെട്ടായി നേരിട്ട കഥയാണ് ഇത്. ഇത് ഒരു ഡോക്യുമെൻററി അല്ല. വെള്ളപ്പൊക്കം വരുമ്പോൾ നമുക്ക് എന്ത് ചെയ്യാൻ കഴിയും എന്നാണല്ലോ ചിന്തിക്കുക. അല്ലാതെ വെള്ളം കയറുമ്പോഴേക്കും “വരൂ കമോൺ” എന്നു പറഞ്ഞു ഇറങ്ങുകയല്ലല്ലോ മുഖ്യമന്ത്രി ചെയ്യുക. “നമ്മൾ ഇപ്പോൾ വലിയ പ്രശ്നത്തിലൂടെയാണ് കടന്നുപോകുന്നത്, മാധ്യമങ്ങൾ ഇത് അറിഞ്ഞാൽ വലിയ പരിഭ്രാന്തിയിൽ ആവും. എന്തു സംഭവിച്ചാലും അപ്പൊപ്പോൾ അറിയിച്ചു കൊണ്ടിരിക്കണം” എന്നൊക്കെ പറഞ്ഞ് ആകുലപ്പെടുന്ന മുഖ്യമന്ത്രിയാണ് സിനിമയിൽ. ഇതൊന്നും ആരും കാണാതെയാണ് ചിലർ വിമർശിക്കുന്നത്” – സംവിധായകൻ പറയുന്നു.
The post മുഖ്യമന്ത്രിയെ സിനിമയിൽ കാണിച്ചത് കഴിവുകെട്ടവനെ പോലെ എന്ന് സിപിഎം അനുകൂലികൾ, ഒടുവിൽ ഈ വിവാദത്തിൽ പ്രതികരണവുമായി ജൂഡ് ആന്റണി ജോസഫ് appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]