ലക്നൗ: ഗുസ്തി താരങ്ങളെ പീഡനത്തിനിരയാക്കിയെന്ന കേസിൽ പ്രതിയായ റെസ്ലിങ് ഫെഡറേഷന് ഓഫ് ഇന്ത്യ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ്ഭൂഷണ് ശരണ്‍ സിങ് മുഖ്യാതിഥിയായി പങ്കെടുത്ത പരിപാടിയില്‍ സെൽഫിയെടുക്കുന്നതിനെ ചൊല്ലിയുള്ള തർക്കം കല്ലേറിലും ഏറ്റുമുട്ടലിലും കലാശിച്ചു. യു.പി.യിലെ ഗോണ്ടയിലാണ് സംഭവം. ഗ്രാമമുഖ്യന്റെ ആളുകളും അദ്ദേഹത്തോട് വിയോജിപ്പുള്ളവരും തമ്മിലായിരുന്നു ഏറ്റുമുട്ടൽ. സംഘർഷത്തിൽ ബ്രിജ്ഭൂഷൺ പരിക്കില്ലാതെ രക്ഷപ്പെട്ടു. കല്ലേറിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ബി.ജെ.പി.യുടെ മഹാ സമ്പര്‍ക്ക് അഭിയാന്റെ ഭാഗമായി കൈസര്‍ഗഞ്ചിലെ കത്ര നിയമസഭാ മണ്ഡലത്തില്‍ പാര്‍ട്ടി ന്യൂനപക്ഷ വിഭാഗം നടത്തിയ പരിപാടിക്കിടെയാണ് തര്‍ക്കമുണ്ടായത്. പരിപാടിയില്‍ മണ്ഡലം എം.പി ബ്രിജ്ഭൂഷണ് ആയിരുന്നു മുഖ്യാതിഥി. ബ്രിജ്ഭൂഷന്റെ അനുയായികളായ ഇരു വിഭാഗവും തമ്മില്‍ അദ്ദേഹത്തിനൊപ്പം സെല്‍ഫിയെടുക്കുന്നതിനെ ചൊല്ലിയാണ് തര്‍ക്കം തുടങ്ങിയത്. ഇത് പിന്നീട് ടാങ്കറില്‍നിന്നുള്ള കുടിവെള്ളം പാഴാക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നത്തിലേക്ക് വഴിമാറുകയായിരുന്നു.
പ്രദേശത്തെ ഗ്രാമമുഖ്യനായ ഫക്രുവും മുന്‍ ഗ്രാമമുഖ്യനായ ആഫത്തും തമ്മില്‍ നേരത്തെ തന്നെ അസ്വാരസ്യം നിലനിന്നിരുന്നു. പൊലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. സംഭവത്തില്‍ പോലീസ് കേസെടുത്തു.
The post ബ്രിജ്ഭൂഷനൊപ്പം സെൽഫിയെടുക്കുന്നതിനെ ചൊല്ലി തർക്കം; അനുയായികൾ തമ്മിൽ ഏറ്റുമുട്ടി appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]