മസ്കത്ത്: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശനിയാഴ്ച കനത്ത മഴക്കും കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദാഖിലിയ, തെക്കന്‍ ബാത്തിന, മസ്കത്ത്, ദാഹിറ, വടക്കന്‍ ശര്‍ഖിയ, വടക്കന്‍ ബാത്തിന, ബുറൈമി എന്നീ ഗവര്‍ണറേറ്റുകളിലും അല്‍ ഹജര്‍ പര്വതനിരകളിലുമായിരിക്കും മഴ പെയ്യുക.
വിവിധ സ്ഥലങ്ങളില്‍ 10 മുതല്‍ 30 മി.മീറ്റര്‍ വരെ മഴ ലഭിച്ചേക്കും. മണിക്കൂറില്‍ 18 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയിലായിരിക്കും കാറ്റുണ്ടാവുക.
വാദികള്‍ മുറിച്ച് കടക്കാന്‍ ശ്രമിക്കരുതെന്നും താഴ്ന്ന സ്ഥലങ്ങളില്‍നിന്ന് മാറി നില്‍ക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി. വാദികളില്‍ നീന്തരുതെന്നും കുട്ടികളെ ശ്രദ്ധിക്കണമെന്നും അവരെ വാദികളില്‍ ഇറങ്ങാന്‍ അനുവദിക്കരുതെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.
The post ഒമാനില്‍ കനത്ത കാറ്റിനും ഇടിമിന്നലോടുകൂടിയ മഴക്കും സാധ്യത appeared first on Navakerala News. source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]