
സമാനതകളില്ലാത്ത വിജയത്തുടർച്ചയുമായി പുല്ലൂരാംപാറ സെൻ്റ്. ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ..
ഇക്കഴിഞ്ഞ മാർച്ച് മാസത്തിൽ നടന്ന പ്ലസ് വൺ പരീക്ഷ ഫലം വന്നപ്പോൾ ഒരു വിദ്യാർത്ഥിനിക്ക് മുഴുവൻ മാർക്ക് അടക്കം 24 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി..
ബയോളജി സയൻസ് ക്ലാസ്സിലെ എൽസ റോസ് വിൽസൺ 520 ൽ 520 മാർക്കും ആൽബിൻസ് അനീഷ് 520 ൽ 519 മാർക്കും നേടി സ്കൂളിനും നാടിനും അഭിമാനമായി..
18 കുട്ടികൾ അഞ്ച് വിഷയങ്ങൾക്ക് എ പ്ലസ് കരസ്ഥമാക്കി..
കഴിഞ്ഞ മാസം വന്ന രണ്ടാം വർഷ പരീക്ഷാഫലത്തിലും ഷാംലി മരിയ ഷാനി എന്ന വിദ്യാർത്ഥിനി 1200 ൽ 1200 മാർക്കും കരസ്ഥമാക്കിയിരുന്നു..
32 കുട്ടികൾ മുഴുവൻ വിഷയങ്ങൾക്ക് എ പ്ലസ് ഗ്രേഡും 10 കുട്ടികൾ 5 വിഷയങ്ങൾക്ക് എ പ്ലസ് ഗ്രേഡും സ്വന്തമാക്കി.“`
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]