ഇംഫാൽ: മണിപ്പൂരിൽ കലാപം നിയന്ത്രിച്ചില്ലെങ്കിൽ ബി.ജെ.പിക്കുള്ള പിന്തുണ പിൻവലിക്കുമെന്ന് മണിപ്പൂർ മുൻ ഉപമുഖ്യമന്ത്രിയും എൻ.പി.സി വൈസ് പ്രസിഡന്റുമായ ജോയ്കുമാർ സിങ്. ദിവസങ്ങൾ കഴിഞ്ഞിട്ടും മണിപ്പൂരിൽ സംഘർഷത്തിന് അയവുവരുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നിശബ്ദരായി ഇരിക്കാനാവില്ല. കലാപം ഇനിയും തുടരുകയാണെങ്കിൽ ബി.ജെ.പിക്കുള്ള പിന്തുണ പിൻവലിക്കാൻ നിർബന്ധിതരാവുമെന്ന് അദ്ദേഹം പറഞ്ഞു.
ആർട്ടിക്കൾ 355 ഇവിടെ നിലവിലുണ്ട്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് സംസ്ഥാന-കേന്ദ്രസർക്കാറുകളുടെ ഉത്തരവാദിത്തമാണ്.
ഇതുവരെ കൃത്യമായൊരു പ്ലാനിങ് പോലും ഇല്ലാതെയാണ് പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രി ആർ.കെ രഞ്ജന്റെ വീടിന് വരെ കലാപകാരികൾ തീയിട്ടു.
അമിത് ഷായുടെ മണിപ്പൂർ സന്ദർശനത്തിന് ശേഷവും സ്ഥിതി മെച്ചപ്പെട്ടിട്ടില്ല. ഇന്ന് കേന്ദ്രമന്ത്രിയുടെ വീടിന് തീയിട്ടു.
നാളെ ഏത് പാർട്ടിയിലേയും എം.പിയുടേയും എം.എൽ.എയുടേയും വീടിന് വരെ തീയിടാമെന്നും അദ്ദേഹം പറഞ്ഞു. ഹൈവേകൾ തുറന്ന് ഗതാഗതം പൂർവസ്ഥിതിയിലാക്കാൻ പോലും ഇനിയും സാധിച്ചിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
The post മണിപ്പൂരിൽ കലാപം നിയന്ത്രിച്ചില്ലെങ്കിൽ ബി.ജെ.പിക്കുള്ള പിന്തുണ പിൻവലിക്കുമെന്ന് എൻ.പി.പി appeared first on Navakerala News. source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]