ഡങ്കിപ്പനി ബാധിച്ച് യുവാവ് മരിച്ചു. പാലക്കാട് കല്ലടിക്കോട് മണ്ണാത്തിപാറ സ്വദേശി ജിനുമോനാണ് മരിച്ചത്.
32 വയസായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.
തുടര്‍ന്ന് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.
ഡെങ്കിപ്പനി ഉള്‍പ്പെടയുള്ള പകര്‍ച്ച പനികള്‍ ബാധിച്ച് സംസ്ഥാനത്ത് ചികിത്സ തേടുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്.
പകര്‍ച്ചപ്പനികള്‍ക്കെതിരെ ജില്ലാതലത്തില്‍ നിരീക്ഷണം ശക്തിപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്ക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തണമെന്നും ഫീല്‍ഡ് തല ജാഗ്രതയും ശക്തമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടിരുന്നു.
പനി വന്നാല്‍ സ്വയം ചികിത്സന്നുംനടത്താതെ, ഉടന്‍ തന്നെ ആശുപത്രിയില്‍ ചികിത്സ തേടണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. The post ഡങ്കിപ്പന് ബാധിച്ച് യുവാവ് മരിച്ചു appeared first on Navakerala News.
source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]