
കോട്ടയം: അഴിമതി കേസുകളില്‍ കോണ്‍ഗ്രസുമായി സിപിഎമ്മിന് ധാരണയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. വി.ഡി സതീശന്റെ വിദേശ പണപ്പിരിവിന്റെ എല്ലാ തെളിവുകളും സര്‍ക്കാരിന്റെ പക്കലുണ്ടായിട്ടും ഒരു നടപടിയുമുണ്ടാകുന്നില്ല. കെ.സുധാകരന്റെ കേസിലും മെല്ലെപ്പോക്കാണ് നടക്കുന്നത്. സര്‍ക്കാരും പ്രതിപക്ഷവുമായുള്ള അഡ്ജസ്റ്റ്മെന്റ് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. നിയമവാഴ്ചയെ തച്ച് തകര്‍ക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.
കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിനെതിരെയും രണ്ട് മുന്നണികളും ഒരുമിച്ചാണ് നില്‍ക്കുന്നത്. ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിനെതിരെ ബി.ജെ.പി വിപുലമായ പ്രചരണം നടത്തും.
25 ന് ദേശീയ അധ്യക്ഷന്‍ ജഗത്പ്രകാശ് നദ്ദ തിരുവനന്തപുരത്ത് വരും. കേന്ദ്ര സര്‍ക്കാറിന്റെ ഒമ്പതാം വാര്‍ഷികത്തിന്റെ ഭാഗമായി നടക്കുന്ന പരിപാടികളിലും സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധത്തിലും അദ്ദേഹം പങ്കെടുക്കും. എസ്.എഫ്.ഐ നേതാക്കള്‍ ഉള്‍പ്പെട്ട വ്യാജരേഖ കേസും പരീക്ഷ തട്ടിപ്പും സി.പി.എമ്മിന്റെ സമര്ദപ്രകാരം സര്‍ക്കാര്‍ അട്ടിമറിക്കുകയാണ്. വിദ്യ ഒളിവില്‍ പോയത് സി.പി.എം നേതൃത്വത്തിന്റെ അറിവോടെയാണ്.
ദിവ്യ എവിടെയാണെന്ന് പൊലീസിന് അറിയാം. ആഭ്യന്തര വകുപ്പിന്റെ അറിവോടെയാണ് എല്ലാം നടക്കുന്നത്. തട്ടിപ്പിനെതിരെ സമരം ചെയ്യുന്നവരെ അടിച്ചമര്‍ത്തുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. എബിവിപി സെക്രട്ടറിയേറ്റ് മാര്‍ച്ചിനെ പൊലീസ് ക്രൂരമായാണ് നേരിട്ടത്. എ.ഐ ക്യാമറ തട്ടിപ്പ് പോലെ പരീക്ഷ തട്ടിപ്പിലും മുഖ്യമന്ത്രി പ്രതികരിക്കുന്നില്ല.റബര്‍ വില ഇടിയുന്നതിന് ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണ്. കേന്ദ്രം നല്കുന്ന നെല്ല് താങ്ങ് വില കൂടി സംസ്ഥാന സര്‍ക്കാര്‍ വിഹിതം നല്‍കാത്തതിന്റെ പേരില്‍ നെല്‍കര്‍ഷകര്‍ക്ക് നഷ്ടപ്പെടുകയാണെന്നും കെ.സുരേന്ദ്രന് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ്കുര്യന്‍, സംസ്ഥാന വക്താവ് നാരായണന് നമ്പൂതിരി, ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ എന്നിവരും പങ്കെടുത്തു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]