
നെല്ലിപൊയിൽ: അരിപ്പാറ ടൂറിസ്റ്റ് കേന്ദ്രത്തില റോഡ് തകർന്നു.വാഹനഗതാഗതം ദുഷ്കരമായി
മഞ്ഞുവയൽ,അരിപ്പാറ,ഇരുപൂളും കവല റോഡാണ് കാലവർഷത്തിനു മുൻപ് തന്നെ തകർന്നത്. റോഡിൽ പലയിടത്തും വലിയ കുഴികൾ രൂപപ്പെട്ടത് ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടടാൻ കാരണമാകുന്നു.
കോഴിക്കോട് ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നാണ് അരീപ്പാറ വെള്ളച്ചാട്ടം.നിരവധി ആളുകളാണ് വെള്ളച്ചാട്ടം കാണാൻ ദൂരസ്ഥലങ്ങളിൽ നിന്നും ഇവിടെ എത്താറുള്ളത്.
അരിപ്പാറ വെള്ളച്ചാട്ടം ഉൾപ്പെടുന്ന ടൂറിസ്റ്റ് കേന്ദ്രം DTPC യുടെ കീഴിലാണ് പ്രവർത്തിക്കുന്നത്. മഴ കനത്തതോടെ ഇവിടേക്കുള്ള പ്രവേശനം താൽക്കാലികമായി നിരോധിച്ചിട്ടുണ്ട്
റോഡ് അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കണമെന്ന് പ്രദേശവാസികൾ നിരന്തരമായി ആവശ്യപ്പെട്ടിരുന്നെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല എന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
ദീപിക റിപ്പോർട്ടർ : സോബിൻ പുല്ലൂരാംപാറ
ലൈജു നെല്ലിപൊയിൽ,
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]