ന്യൂ ഡല്‍ഹി: കിരണ്‍ റിജിജുവിനെ നിയമമന്ത്രി സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ വീണ്ടും നിയമ മന്ത്രാലയത്തില്‍ അഴിച്ചുപണി. നിയമ സഹമന്ത്രി സത്യപാല്‍ സിങ് ബഘേലിനും സ്ഥാനമാറ്റം. ആരോഗ്യ സഹമന്ത്രിയായാണ് പുതിയ ചുമതല.
കേന്ദ്ര നിയമ- നീതിന്യായ മന്ത്രി സ്ഥാനത്ത് നിന്ന് ഇന്ന് രാവിലെയാണ് കിരണ്‍ റിജിജുവിനെ മാറ്റിയത്. തുടര്‍ന്ന് താരതമ്യേന പ്രാധാന്യം കുറഞ്ഞ ഭൗമശാസ്ത്ര വകുപ്പ് മന്ത്രിയായി റിജിജുവിനെ നിയമിച്ചു. അര്ജുന് രാം മേഘ്വാളിനാണ് നിയമകാര്യ മന്ത്രാലയത്തിന്റെ ചുമതല. സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായാണ് അര്ജുന് രാം മേഘ്വാളിന്റെ നിയമനം.
സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിക്ക് കീഴില്‍ മറ്റൊരു സഹമന്ത്രിയുണ്ടാകുന്ന കീഴ്വഴക്കമില്ലാത്തതാണ് എസ്. പി. സിങ് ബഘേലിന്റെ മാറ്റത്തിന് പിന്നിലെന്നാണ് സൂചന. ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയത്തിന്റെ സഹമന്ത്രിയായി എസ്. പി. സിങ് ബഘേലിനെ നിയമിച്ചതായി രാഷ്ട്രപതിഭവന് വിജ്ഞാപനം പുറത്തിറക്കി.
The post നിയമ സഹമന്ത്രി എസ്. പി. സിങ് ബഘേലിനെയും മാറ്റി; ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രിയായി നിയമനം appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]