ചെന്നൈ റിസേർവ് ബാങ്കിന്റെ ആസ്ഥാനത്തുനിന്ന് വിഴുപുരത്തേക്ക് 1,070 കോടി രൂപയുമായി പോയ രണ്ട് ട്രക്കുകളില്‍ ഒന്ന് കേടായി. കേടായതിനെതുടർന്നു വാഹനം താംബരത്തു നിർത്തിയിട്ടു . നൂറോളം സുരക്ഷാ ഉദ്യോഗസ്ഥരെ അണിനിരത്തിയാണ് വാഹനത്തിനു സുരക്ഷാ ഒരുക്കിയത് . ഓരോ ട്രാക്കുകളിലും 535 കോടി രൂപയാണ് ഉള്ളത് .
വിഴുപുരം ജില്ലയിലെ ബാങ്കിൽ നിക്ഷേപിക്കാണായി കൊണ്ടുവന്ന പണമാണ് ട്രക്കിൽ ഉള്ളത് . ബുധനാഴ്ച പകൽ നാലുമണിയോടെയാണ് ട്രക്കുകൾ ചെന്നൈയിൽ നിന്നും യാത്ര തിരിച്ചത് . യാത്രയിൽ ഉടനീളം സുരക്ഷക്കായി ഒരു ഇൻസ്പെക്ടറും ഒരു സബ്ഇൻസ്പെക്ടറും അടങ്ങുന്ന സുരക്ഷാ സന്നാഹമായിരുന്നു വാഹനത്തിനൊപ്പം ഉണ്ടായിരുന്നത്. ഉച്ചക്ക് താംബരം സാനിറ്റേറിയതിനു സമീപം എത്തിയപ്പോൾ ആണ് ഒരു വാഹനത്തിൽ നിന്ന് പുക ഉയരുകയും അടിയന്തരമായി വാഹനങ്ങൾ നിർത്തുകയുമായിരുന്നു .
The post 1,070 കോടി രൂപയുമായി പോയ ട്രക്കിൽ ഒന്ന് കേടായി, വൻസുരക്ഷാ ഒരുക്കി ഉദ്യോഗസ്ഥർ appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]