
ലോകമെമ്പാടുമുള്ള സിനിമ ആരാധകരെ ഹറാം കൊള്ളിച്ച ടോം ക്രൂസ് ന്റെ ആക്ഷന്‍ ചിത്രം ‘മിഷന് ഇംപോസിബിള്‍ 7’ ട്രെയ്ലര് പുറത്തിറങ്ങി. ‘മിഷന് ഇംപോസിബിള്‍ ഡെഡ് റെക്കണിംഗ്’ ഒന്നാം ഭാഗത്തിന്റെ ട്രെയ്ലര് ആണ് പുറത്തിറങ്ങിയത്. 2018ല്‍ പുറത്തിറങ്ങിയ മിഷന് ഇംപോസിബിള്‍ ഫാള്‍ഔട്ടിന്റെ സീക്വലും മിഷന് ഇംപോസിബിള്‍ ഫ്രാഞ്ചൈസിയിലെ ഏഴാമത്തെ ചിത്രവുമാണ് ഇത്. ഐഎംഎഫ് ഏജന്റ് എതാന്‍ ഹണ്ട് ആയിട്ടാണ് ടോം ക്രൂസ് ചിത്രത്തില്‍ എത്തുന്നത്.
മിഷന് ഇംപോസിബിള്‍ സിരീസിലെ റോഗ് നേഷന്‍, ഫാള്‍ഔട്ട്, ജാക്ക് റീച്ചര്‍ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ ക്രിസ്റ്റഫര്‍ മക് ക്വാറിയാണ് ഈ സിനിമയുടെ സംവിധാനവും സഹ രചനയും. ആക്ഷന്‍ സ്പൈ ചിത്രത്തില്‍ ഹൈലേ ആറ്റ്വെല്, വിംഗ് റെയിംസ്, സൈമണ്‍ പെഗ്ഗ്, റെബേക്ക ഫെര്ഗൂസന്, വനേസ കിര്‍ബി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. സ്കൈഡാന്‍സും ടിസി പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം തിയേറ്ററുകളില്‍ എത്തുക ജൂലൈ 12ന് ആണ്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]