
ശബരിമല: പൊന്നമ്പലമേട്ടില്‍ അനധികൃത പൂജ നടത്തിയ കേസില്‍ പ്രധാന പ്രതി നാരായണന് നമ്പൂതിരിയെ തേടി അന്വേഷണസംഘം. പോലീസിന്റെയും വനവകുപ്പിന്റെയും ഉദ്യോഗസ്ഥരാണ് നാരായണന് നമ്പൂതിരിയെയും കൂടെയുണ്ടായിരുന്ന ആളുകളെയും തേടി തമിഴ്നാട്ടിലേക്ക് പോകാന്‍ തയ്യാറെടുക്കുന്നത്. വനം വികസന കോര്‍പ്പറേഷനിലെ രണ്ട് ജീവനക്കാര്‍ അറസ്റ്റിലായ വിവരം പറഞ്ഞതോടെ നാരായണന് നമ്പൂതിരിയുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇതിനിടെ വനം ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്ത് രണ്ട് പ്രതികളെയും കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് മൂഴിയാര്‍ പോലീസ് ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കിയേക്കും.
അനധികൃത പൂജയുമായി ബന്ധപ്പെട്ട് വനം വികസന കോര്പ്പറേഷന് ജീവനക്കാരെയാണ് സസ്പന്‍ഡ് ചെയ്തത്. സൂപ്പര്‍വൈസര്‍ രാജേന്ദ്രന് കറുപ്പയ്യ, സാബു മാത്യു എന്നിവര്‍ക്കെതിരെയാണ് നടപടി. പൂജയ്ക്കെത്തിയവരെ പൊന്നമ്പലമേട്ടില്‍ കയറാന്‍ സഹായിച്ചത് ഇവരാണെന്ന് നേരത്തെ തെളിഞ്ഞിരുന്നു. ഇരുവരെയും വനംവകുപ്പ് അറസ്റ്റ് ചെയ്തിരുന്നു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]