കേരളത്തിലെ വിവിധ ജില്ലകളിലായി നിലവിൽ വന്നിട്ടുള്ള അംഗനവാടി വർക്കർ / ഹെൽപ്പർ ജോലി ഒഴിവുകളാണ് ചുവടെ പറയുന്നത്. താഴെ നൽകിയിരിക്കുന്ന വിവരങ്ങൾ വായിച്ചു മനസ്സിലാക്കി അപേക്ഷ നൽകുക അപേക്ഷ നൽകുന്നവർ അതാത് പഞ്ചായത്തുകളിൽ സ്ഥിരതാമസക്കാരായിരിക്കണം.
തൃശൂർ
അങ്കണവാടി വർക്കർ/ഹെൽപ്പർ
ചാഴൂർ പഞ്ചായത്തിൽ സ്ഥിരതാമസക്കാരായ വനിതകളിൽനിന്ന് അങ്കണവാടി വർക്കർ, ഹെൽപ്പർമാരുടെ അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ അന്തിക്കാട് ശിശുവികസന ഓഫീസറുടെ കാര്യാലയത്തിൽ മെയ് 30 വൈകുന്നേരം 5 മണിക്കുള്ളിൽ ലഭിക്കണം. വർക്കർ നിയമനത്തിന് പത്താംതരം പാസ്സാകണം. ഹെൽപ്പർ നിയമനത്തിന് അപേക്ഷിക്കുന്നവർ പത്താംതരം പാസാകാത്തവരും മലയാളം എഴുതാനും വായിക്കാനും കഴിയുന്നവരും ആകണം. അപേക്ഷകർ 18നും 46നും ഇടയിൽ പ്രായപരിധി ഉള്ളവർ ആയിരിക്കണം.
ഫോൺ : 0487 2638800
അങ്കണവാടി വർക്കർ/ഹെൽപ്പർ
കടങ്ങോട് പഞ്ചായത്തിൽ സ്ഥിരതാമസക്കാരായ വനിതകളിൽനിന്ന് അങ്കണവാടി വർക്കർ, ഹെൽപ്പർമാരുടെ അപേക്ഷ ക്ഷണിച്ചു. ചൊവ്വന്നൂർ ഐസിഡിഎസ് ഓഫീസിൽ ജൂൺ 12 ന് 3 മണി വരെ അപേക്ഷ സ്വീകരിക്കും. വർക്കർ നിയമനത്തിന് പത്താംതരം പാസ്സാകണം. ഹെൽപ്പർ നിയമനത്തിന് അപേക്ഷിക്കുന്നവർ പത്താംതരം പാസാകാത്തവരും മലയാളം എഴുതാനും വായിക്കാനും കഴിയുന്നവരും ആകണം. അപേക്ഷകർ 18നും 46നും ഇടയിൽ പ്രായപരിധി ഉള്ളവർ ആയിരിക്കണം.
തിരുവനന്തപുരം
ഐ.സി.ഡി.എസ് വർക്കല അഡിഷണൽ ഓഫീസിന്റെ പരിധിയിലുള്ള വർക്കല മുനിസിപ്പാലിറ്റി അങ്കണവാടിയിൽ വർക്കർ, ഹെൽപ്പർ ഒഴിവുകളിലേക്ക് മുനിസിപ്പാലിറ്റിയിലെ സ്ഥിര താമസക്കാരായ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വർക്കർ തസ്തികയിൽ പത്താം ക്ലാസാണ് യോഗ്യത. എഴുത്തും വായനയും അറിയുന്ന പത്താം ക്ലാസ് വിജയിക്കാത്തവർക്ക് ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കാം. അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി എന്നി സർട്ടിഫിക്കറ്റുകളുടെ പകർപ്പും താത്കാലികമായി ജോലി ചെയ്തിട്ടുണ്ടെങ്കിൽ ആയതിന്റെ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റും ഹാജരാക്കണമെന്ന് ശിശു വികസന പദ്ധതി ഓഫീസർ അറിയിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി മെയ് 25. അപേക്ഷയുടെ മാതൃകയ്ക്കും വിശദവിവരങ്ങൾക്കും ഐ.സി.ഡി.എസ് വർക്കല അഡിഷണൽ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.
എറണാകുളം
അങ്കമാലി ഐ.സി.ഡി.എസ് പ്രോജക്ടിന് പരിധിയിലുള്ള തുറവൂർ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിൽ വർക്കർ തസ്തികയിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. തുറവൂർ ഗ്രാമപഞ്ചായത്തിലെ സ്ഥിരം താമസക്കാരും 2023 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയായവരും 46 വയസ്സിൽ കവിയാത്തതുമായ വനിതകൾക്ക് അപേക്ഷിക്കാം.
അപേക്ഷകൾ മെയ് 22 ന് വൈകിട്ട് 5 വരെ അങ്കമാലി മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന അങ്കമാലി അഡീഷണൽ ഐസി.ഡി.എസ് ഓഫീസിൽ സ്വീകരിക്കും. അപേക്ഷയുടെ മാതൃക അങ്കമാലി അഡീഷണൽ ഐസി.ഡി.എസ് ഓഫീസ്, തുറവൂർ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിൽ ലഭ്യമാണ്. ഫോൺ :0484-2459255.
പാലക്കാട് :
മലമ്പുഴ ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയിലെ പുതുപ്പരിയാരം, അകത്തേത്തറ, മലമ്പുഴ, മരുതറോഡ്, പുതുശ്ശേരി, കൊടുമ്പ് പഞ്ചായത്തുകളിലെ അങ്കണവാടികളില്‍ വര്‍ക്കര്‍, ഹെല്‍പ്പര്‍ നിയമനം. അതത് പഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായ 18 നും 46 നും മധ്യേ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. വര്‍ക്കര്‍ തസ്തികയ്ക്ക് എസ്.എസ്.എല്‍.സി പാസായവര്‍ക്കും ഹെല്‍പ്പറിന് എസ്.എസ്.എല്‍.സി പാസാകാത്തവരും എഴുത്തും വായനയും അറിയുന്നവര്‍ക്കും അപേക്ഷിക്കാം. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെ വയസിളവ് ലഭിക്കും.
അപേക്ഷ മലമ്പുഴ ശിശുവികസന പദ്ധതി ഓഫീസിലും ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളിലും ലഭിക്കും. മുന്‍വര്‍ഷങ്ങളില്‍ അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കണം. അപേക്ഷ ശിശുവികസന പദ്ധതി ഓഫീസര്‍, മലമ്പുഴ ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ്, കല്ലേപ്പുള്ളി പോസ്റ്റ്, പാലക്കാട് 678005 വിലാസത്തില്‍ മെയ് 31 ന് വൈകിട്ട് അഞ്ചിനകം നല്‍കണമെന്ന് ശിശുവികസന പദ്ധതി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2529842.
അങ്കണവാടി വർക്കർ/ ഹെൽപ്പർ അപേക്ഷ ക്ഷണിച്ചു, വിവിധ ജില്ലകളിൽ ജോലി ഒഴിവുകൾ
മൂവാറ്റുപുഴ ഐ.സി.ഡി.എസ് പ്രോജക്ടിന്റെ പരിധിയിലുള്ള പായിപ്ര പഞ്ചായത്തിലെ അങ്കണവാടി വർക്കർമാരുടേയും,അങ്കണവാടി ഹെൽപ്പർമാരുടേയും നിലവിലുള്ളതും ഭാവിയിൽ ഉണ്ടാകാവുന്ന ഒഴിവുകളിലേക്കും നിയമനം (നിലവിലുള്ള സർക്കാർ ഉത്തരവുകൾ പ്രകാരം) നടത്തുന്നതിനായി പഞ്ചായത്തിലെ സ്ഥിരതാമസക്കാരും മികച്ച ശാരീരിക ക്ഷമതയുളള സേവന തത്പരരുമായ വനിതകളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.
അങ്കണവാടി വർക്കർ – യോഗ്യതകൾ
1. എസ്.എസ്.എൽ.സി. പാസ്സായിരിക്കണം. എസ്.എസ്.എൽ.സി. പാസ്സായ പട്ടികജാതി വിഭാഗക്കാരുടെ അഭാവത്തിൽ എസ്.എസ്.എൽ.സി. തോറ്റവരേയും, എസ്.എസ്.എൽ.സി. പാസ്സായ പട്ടികവർഗ്ഗ വിഭാഗക്കാരുടെ അഭാവത്തിൽ 8-ാം സ്റ്റാൻഡേർഡ് പാസ്സായ പട്ടികവർഗ്ഗ വിഭാഗക്കാരേയും പരിഗണിക്കുന്നതാണ്.
2. .01.01.2023 ൽ 18 വയസ്സ്
പൂർത്തിയായിരിക്കേണ്ടതും, 46 വയസ്സ് കവിയാൻ പാടില്ലാത്തതുമാണ്
എ) പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 3 വർഷം വരെ ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ടായിരിക്കും.
ബി) താൽക്കാലിക അങ്കണവാടി വർക്കറായി സേവന മനുഷ്ഠിച്ചിട്ടുള്ളവർക്ക്, ജോലി ചെയ്ത കാലയളവ് (പരമാവധി 3 വർഷം) ഉയർന്ന പ്രായപരിധിയിൽ ഇളവ് നൽകുന്നതാണ്.
3. അങ്കണവാടി വർക്കർ തസ്തികയിൽ കുറഞ്ഞത് ഒരു വർഷമെങ്കിലും ജോലി ചെയ്തിട്ടുള്ളവർക്കും, നഴ്സറി ടീച്ചർ ട്രെയിനിങ്, പ്രീ-പ്രൈമറി ടീച്ചർ ട്രെയിനിങ്, ബാലസേവിക ട്രെയിനിങ് എന്നിവയിൽ ഏതെങ്കിലും സർക്കാർ അംഗീകൃത കോഴ്സുകൾ കഴിഞ്ഞവർക്കും മുൻഗണന ഉണ്ടായിരിക്കുന്നതാണ്.
4. വനിതാ ശിശുവികസനം, സാമൂഹ്യക്ഷേമം എന്നീ വകുപ്പുകളുടെ നിയന്ത്രണത്തിലുള്ള ചിൽഡ്രൻസ് ഹോമുകൾ, മഹിളാ മന്ദിരങ്ങൾ, ആഫ്റ്റർ കെയർ ഹോമുകൾ തുടങ്ങിയ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും മുൻ അന്തേവാസികൾക്കും മുൻഗണന ഉണ്ടായിരിക്കുന്നതാണ്. 5. 40 വയസ്സിന് മേൽ പ്രായമുള്ളവർ, വിധവകൾ, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർ എന്നിവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്.
6. അപേക്ഷകർ പായിപ്ര പഞ്ചായത്തിലെ സ്ഥിരതാമസക്കാരായിരിക്കണം.
അങ്കണവാടി ഹെൽപ്പർ – യോഗ്യതകൾ
1. അപേക്ഷകർ വായിക്കാനും എഴുതാനും അറിയാവുന്നവരും കായികക്ഷമതയുള്ളവരുമായിരിക്കണം. എസ്.എസ്.എൽ.സി പാസ്സാകാത്തവരായിരിക്കണം.
2. 01.01.2023-ൽ 18 വയസ്സ് പൂർത്തിയായിരിക്കേണ്ടതും. 46 വയസ്സ് കവിയാൻ പാടില്ലാത്തതുമാണ്.
എ) പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 3 വർഷം വരെ ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ടായിരിക്കും.
ബി) താൽക്കാലിക അങ്കണവാടി ഹെൽപ്പറായി സേവനമനുഷ്ഠിച്ചിട്ടുള്ളവർക്ക്, ജോലി ചെയ്ത കാലയളവ് (പരമാവധി 3 വർഷം) ഉയർന്ന പ്രായപരിധിയിൽ ഇളവ് നൽകുന്നതാണ്.
3. അങ്കണവാടി ഹെൽപ്പർ തസ്തികയിൽ കുറഞ്ഞത് ഒരു വർഷമെങ്കിലും ജോലി ചെയ്തിട്ടുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്.
4. വനിതാ ശിശുവികസനം, സാമൂഹ്യക്ഷേമം എന്നീ വകുപ്പുകളുടെ നിയന്ത്രണത്തിലുള്ള ചിൽഡ്രൻസ് ഹോമുകൾ, മഹിളാ മന്ദിരങ്ങൾ, ആഫ്റ്റർ കെയർ ഹോമുകൾ തുടങ്ങിയ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും മുൻ അന്തേവാസികൾക്കും മുൻഗണന ഉണ്ടായിരിക്കുന്നതാണ്.
5. 40 വയസ്സിന് മേൽ പ്രായമുള്ളവർ, വിധവകൾ, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർ എന്നിവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്.
7. അപേക്ഷകർ പായിപ്ര പഞ്ചായത്തിലെ സ്ഥിരതാമസക്കാരായിരിക്കണം.
അപേക്ഷകൾ 2023 മെയ് 25 ന് വൈകീട്ട് 5 വരെ മൂവാറ്റുപുഴ ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിൽ, സ്വീകരിക്കുന്നതാണ്. അപേക്ഷയുടെ മാതൃക മൂവാറ്റുപുഴ ഐ.സി.ഡി.എസ്. പ്രോജക്ട്, പായിപ്ര പഞ്ചായത്ത് എന്നിവിടങ്ങളിൽ നിന്നും ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് മൂവാറ്റുപുഴ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ്. ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.
ഫോൺ :0485-2814205
അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു
വനിതാ ശിശുവികസന വകുപ്പിനു കീഴിലുളള കൂവപ്പടി ഐ. സി. ഡി.എസ് പ്രോജക്ടിന്റെ പരിധിയിലുള്ള പെരുമ്പാവൂർ മുനിസിപ്പാലിറ്റി, ഒക്കൽ, കൂവപ്പടി, മുടക്കുഴ വേങ്ങൂർ, അശമന്നൂർ, രായമംഗലം പഞ്ചായത്തുകളിലേക്ക് അങ്കണവാടി വർക്കർ , ഹെൽപ്പർ തസ്തികകളിൽ ഉണ്ടാകാവുന്ന ഒഴിവുകളിലേക്ക് മേൽ മുനിസിപ്പാലിറ്റി/പഞ്ചായത്തുകളിൽ സ്ഥിരതാമസമുള്ള വനിതകളിൽനിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 2023 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയായവരും 46 വയസ്സ് കഴിയാത്തവരുമായിരിക്കണം. പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗക്കാർക്ക് മൂന്ന് വർഷം വരെ ഉയർന്ന പ്രായപരിധിയിൽ ഇളവ് അനുവദിക്കുന്നതാണ്. മുൻപരിചയം ഉള്ളവർക്ക് ഉയർന്ന പ്രായപരിധിയിൽ അവർ സേവനം അനുഷ്ഠിച്ച കാലയളവ് (പരമാവധി 3 വർഷം) ഇളവ് അനുവദിക്കുന്നതാണ്.
അങ്കണവാടി വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ്.എസ്.എൽ.സി. പാസ്സായിരിക്കണം. അങ്കണവാടി വർക്കറുടെ തിരഞ്ഞെടുപ്പിന് പരമാവധി മാർക്ക് 100 ആണ് (സർട്ടിഫിക്കറ്റ് പരിശോധന 85 മാർക്ക്, കൂടിക്കാഴ്ച 15 മാർക്ക്) (എസ്.എസ്.എൽ.സി ആദ്യ ചാൻസിൽ പാസ്സായവർ, നഴ്സറി ടീച്ചർ ട്രെയിനിംഗ്, പ്രീ-പ്രൈമറി ടീച്ചർ ട്രെയിനിംഗ് ബാലസേവിക ട്രെയിനിംഗ് എന്നിവയിൽ ഏതെങ്കിലും സർക്കാർ അംഗീകത കോഴ്സ് പാസ്സായവർക്കും, സാമൂഹ്യക്ഷേമ/വനിതാശിശുവികസന വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളിൽ താമസിക്കുന്ന അന്തേവാസികൾ, 40 വയസ്സിനു മുകളിൽ പ്രായമായവർ വിധവകൾ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുബങ്ങളിലെ അപേക്ഷകർ എന്നിവർക്ക് സർക്കാർ ഉത്തരവിലെ നിർദ്ദേശപ്രകാരം സർട്ടിഫിക്കറ്റ് പരിശോധനയിൽ മാർക്ക് അനുവദിക്കുന്നതാണ്)
അങ്കണവാടി ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ്.എസ്.എൽ.സി. പാസായിരിക്കാൻ പാടുള്ളതല്ല. എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. അങ്കണവാടി ഹെൽപ്പറുടെ തിരഞ്ഞെടുപ്പിന് പരമാവധി മാർക്ക് 20 ആണ്. (സർട്ടിഫിക്കറ്റ് പരിശോധന 10 മാർക്ക്, കൂടിക്കാഴ്ച 10 മാർക്ക്) സാമൂഹ്യക്ഷേമ/വനിതാ ശിശുവികസന വകുപ്പിനു കീഴിലുളള സ്ഥാപനങ്ങളിൽ താമസിക്കുന്ന അന്തേവാസികൾ, 40 വയസ്സിനുമുകളിൽ പ്രായമായവർ/വിധവകൾ/ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുബങ്ങളിലെ അപേക്ഷകർ എന്നിവർക്ക് സർക്കാർ ഉത്തരവിലെ നിർദ്ദേശപ്രകാരം സർട്ടിഫിക്കറ്റ് പരിശോധനയിൽ മാർക്ക് അനുവദിക്കുന്നതാണ്)
നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം ജനനതീയതി, ജാതി, വിദ്യാഭ്യാസ യോഗ്യത, സ്ഥിരതാമസം, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സാക്ഷ്യപത്രങ്ങളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ ശരിപകർപ്പുകൾ ഉള്ളടക്കം ചെയ്യേണ്ടതാണ്. അർഹരായവരെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിക്കുന്നതും, സർട്ടിഫിക്കറ്റ് പരിശോധനയുടെയും, കൂടിക്കാഴ്ചയുടെയും അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതുമാണ്
അപേക്ഷ ഫാറത്തിന്റെ മാതൃക കൂവപ്പടി ഐ.സി.ഡി.എസ്. ഓഫീസ്, അതാതു ഗ്രാമപഞ്ചായത്ത് ഓഫീസ്, പെരുമ്പാവൂർ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ നിന്നും ലഭ്യമാണ്. ഫോൺ 0485-2520783. പൂരിപ്പിച്ച അപേക്ഷകൾ കൂവപ്പടി ഐസിഡിഎസ് പ്രോജക്ട് ഓഫീസില്‍ 2023 മെയ് 20 വൈകിട്ട് അഞ്ചു വരെ സ്വീകരിക്കും. അപൂര്‍ണ്ണവും നിശ്ചിത സമയപരിധിക്കു ശേഷവും ലഭ്യമാക്കുന്നതുമായ അപേക്ഷകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. അപേക്ഷകളുടെ കവറിനു പുറത്ത് അപേക്ഷിക്കുന്ന തസ്തിക വര്‍ക്കര്‍/ഹെല്‍പ്പര്‍, പഞ്ചായത്തിന്റെ/മുനിസിപ്പാലിറ്റിയുടെ പേര് എന്നിവ രേഖപ്പെടുത്തണം.
The post കേരളത്തിലെ വിവിധ ജില്ലകളിലായി നിലവിൽ വന്നിട്ടുള്ള അംഗനവാടി വർക്കർ / ഹെൽപ്പർ ജോലി ഒഴിവുകളാണ് ചുവടെ പറയുന്നത്. appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]