സ്വന്തം ലേഖിക
തിരുവനന്തപുരം: പ്രകടന പത്രികയില്‍ പറഞ്ഞ 600 പ്രഖ്യാപനങ്ങളില്‍ 580 എണ്ണവും 2021ല്‍ നടപ്പിലാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്.
എന്തിനും ഏതിനും ഇല്ല, ഇല്ല എന്ന് പറഞ്ഞിരുന്ന യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വികസന മുരടിപ്പും അഴിമതിയുമുണ്ടായെന്ന് മുഖ്യമന്ത്രി ആരോപിച്ചു. തലയില്‍ കൈവച്ച് ആളുകള്‍ ഈ ശാപത്തില്‍നിന്നും മോചനം നല്‍കണമെന്ന് പ്രാര്‍ത്ഥിച്ചു.
തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് പുറത്തുള്ളവരും സഹായിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ എല്‍ഡിഎഫ് പൊതുയോഗത്തിലാണ് മുഖ്യമന്ത്രി ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്.
വികസന പ്രവര്‍ത്തനങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞ മുഖ്യമന്ത്രി ദേശീയപാത സ്ഥലമെടുപ്പിന് പിഴയായി 5500 കോടിരൂപ സര്‍ക്കാരിന് നല്‍കേണ്ടിവന്നെന്നും ഇത് യുഡിഎഫ് സര്‍ക്കാരിന്റെ കെടുകാര്യസ്ഥത കാരണമാണെന്നും പറഞ്ഞു.
സംസ്ഥാനത്ത് നിന്നും പൂട്ടിപ്പോയ ദേശീയപാത അതോറിറ്റിയെ തിരികെ കൊണ്ടുവന്നതായും ദേശീയപാതാ വികസനം മുന്നോട്ടുപോകുകയാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
The post മുഗള്‍ ഭരണത്തെയും ഗാന്ധിജിയെയും നെഹ്റുവിനെയും പാഠപുസ്തകത്തില്‍ നിന്നൊഴിവാക്കുന്നു; കേരളത്തില്‍ അത് നടപ്പില്ല; സംസ്ഥാനത്ത് 80000 കോടിയുടെ വികസനം നടപ്പാക്കിയതായി മുഖ്യമന്ത്രി appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]