
ഇടുക്കി ചെറുതോണിക്ക് സമീപം മണിയാറൻകുടി സ്കൂൾ സിറ്റിയിൽ ഭർത്താവ് ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ചു. ഇടുക്കി മണിയറൻകുടി സ്വദേശിനി കുളൂർക്കുഴിയിൽ നിഭ (29) ക്കാണ് ഭർത്താവിന്റെ ആക്രമണത്തിൽ പരിക്കേറ്റത്. സാരമായ പരിക്കേറ്റ നിഭയെ ഇടുക്കി മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഭർത്താവ് രാജേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ഇന്ന് രാവിലെ ആറരയോടെ ആയിരുന്നു സംഭവം. രാജാക്കാടുള്ള സ്ഥാപനത്തിൽ ജോലിക്ക് പോകുന്നതിനായി മണിയാറൻകുടി സ്കൂൾ സിറ്റിയിൽ ബസ് കാത്തുനിൽക്കുന്നതിനിടെയാണ് യുവതിക്ക് ഭർത്താവിന്റെ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ യുവതിയെ നെഞ്ചിനും പുറത്തുമായി നാല് കുത്തേറ്റിട്ടുണ്ട്. കത്രിക ഉപയോഗിച്ചാണ് പ്രതി ആക്രമണം നടത്തിയത്.
കുടുംബ പ്രശ്നങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. കുടുംബകലഹത്തെത്തുടർന്ന് യുവതി കുറച്ചുനാളായി മണിയറൻകുടിക്ക് സമീപം ഔതക്കുന്നിലുള്ള സ്വന്തം വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. ജോലിക്കായി പോകുന്ന സമയം നോക്കി പ്രതി ആക്രമണം നടത്തുകയായിരുന്നു.
കസ്റ്റഡിയിലെടുത്ത ഭർത്താവ് രാജേഷിനെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. ചോദ്യം ചെയ്യൽ പൂർത്തിയാക്കി കൊലപാതക ശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പ്രതിയുടെ അറസ്റ്റ് പോലീസ് ഉടൻ രേഖപ്പെടുത്തും. ചെറുതോണി കോ-ഓപ്പറേറ്റീവ് പ്രസ്സിലെ മുൻ ജീവനക്കാരനാണ് പ്രതി രാജേഷ്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]