
ബംഗളൂരു: സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ റോയല്‍ ചലഞ്ചേഴ്സിനു 14 റണ്‍സ് ജയം. ടോസ് നേടിയ സണ്‍റൈസേഴ്സ് റോയല്‍ ചലഞ്ചേഴ്സിനെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ബംഗളൂരു 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സ് നേടി.
നാല് ഓവറില്‍ 27 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ റഷീദ് ഖാന് മാത്രമാണ് ഹൈദരാബാദിനായി മികച്ച രീതിയില്‍ പന്തെറിഞ്ഞത്. എബി ഡിവില്യേഴ്സ്(36 പന്തില്‍ 69 റണ്‍സ്), മൊയീന്‍ അലി(34 പന്തില്‍ 65 റണ്‍സ്), ഗ്രാന്‍ഡ്ഹോം(17 പന്തില്‍ 40 റണ്‍സ്), സര്‍ഫ്രാസ് ഖാന്(എട്ട് പന്തില്‍ 22നോട്ടൗട്ട്) എന്നിവരാണ് റോയല്‍ ചലഞ്ചേഴ്സിനായി മികച്ച ബാറ്റിംഗ് പുറത്തെടുത്തത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദിന് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്(42 പന്തില്‍ 81 റണ്‍സ് ), മനീഷ് പാണ്ഡ(38 പന്തില്‍ 62 നോട്ടൗട്ട്) എന്നിവര്‍ ആക്രമണം നയിച്ചെങ്കിലും 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളൂ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]