
ക്രൈം ഡെസ്ക്
കോട്ടയം: വയലായിലെ ഒരു കുടുംബത്തിലെ നാലു പേർ ആത്മഹത്യ ചെയ്തു. മെയ് 18 വെള്ളിയാഴ്ച രാവിലെയാണ് കുടുംബം ആത്മഹത്യ ചെയ്ത വിവരം പുറത്ത് അറിഞ്ഞത്. മരങ്ങാട്ടുപ്പള്ളി വയലാ കൊശപ്പിള്ളിയിൽ ഷിനോജ് (40), ഭാര്യ നിഷ (38), മക്കൾ അഞ്ചാം ക്ലാസ് വിദ്യാർഥി സൂര്യതേജസ്, മൂന്നാം ക്ലാസ് വിദ്യാർഥി ശിവതേജസ്, ഷിനോജിന്റെ സഹോദരൻ എന്നിവരാണ് ജീവനൊടുക്കിയത്.
രാവിലെ വീട്ടിൽ നിന്നും അനക്കമില്ലാതെ വന്നതിനെ തുടർന്നു അയൽവാസികളാണ് വിവരം അറിയിച്ചത്. തുടർന്നു നടത്തിയ പരിശോധനയിലാണ് വീടിനുള്ളിൽ നാലു പേരും തൂങ്ങി നിൽക്കുന്നത് കണ്ടെത്തിയത്. തുടർന്നു പാലാ ഡിവൈഎസ്പി വി.ജി വിനോദ്കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. മരങ്ങാട്ടുപ്പള്ളി പൊലീസ് സംഘവും നാട്ടുകാരും സംഭവ സ്ഥലത്ത് തടിച്ചു കൂടിയിട്ടുണ്ട്.
ഷിനോജിനു സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നതായി സംശയിക്കുന്നുണ്ട്. ഇതേ തുടർന്നാണ് ജീവനൊടുക്കിയതെന്നാണ് സൂചന. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഷിനോജിന്റെ സുഹൃത്ത് കഴിഞ്ഞ ദിവസം ഹൃദയഘാതത്തെ തുടർന്നു അന്തരിച്ചിരുന്നു. ഇദ്ദേഹവുമായി ഷിനോജിനു സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു. ഇതേ തുടർന്നു ഷിനോജ് കടുത്ത മാനസിക സമ്മർദനത്തിലായിരുന്നെന്നു സുഹൃത്തുക്കൾ പൊലീസിനു മൊഴി നൽകി. ഇതാവാം മരണ കാരണമെന്നു സംശയിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]