സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്/ടൈപ്പിസ്റ്റ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ക്ലറിക്കല്‍ അസിസ്റ്റന്റ് തസ്തികകളില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് ഡെപ്യൂട്ടേഷന് വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.
കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്/ടൈപ്പിസ്റ്റിന്റെ രണ്ടും ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ക്ലറിക്കല്‍ അസിസ്റ്റന്റിന്റെ ഓരോ ഒഴിവുകളുമാണുള്ളത്. ഗവണ്മെന്റ് സെക്രട്ടേറിയറ്റിലും വിവിധ സര്‍ക്കാര്‍ വകുപ്പുകളിലും സമാന തസ്തികകളില്‍ ജോലിചെയ്യുന്ന ഉദ്യോഗസ്ഥര്‍ വകുപ്പു മുഖേന മേയ് അഞ്ചിനകം സെക്രട്ടറി, കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്, ‘ജനഹിതം ടി.സി.27/6(2), വികാസ് ഭവന് പി.ഒ., തിരുവനന്തപുരം – 695 033 എന്ന വിലാസത്തില്‍ അപേക്ഷിക്കണം.
ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ ടൈപ്പിംഗ് പരിചയവും ബി.ടെക് (കമ്ബ്യൂട്ടര്‍ സയന്‍സ്) / എം.സി.എ. / ബി.എസ്.സി. (കമ്ബ്യൂട്ടര്‍ സയന്‍സ്) / എം.എസ്.സി. (കമ്ബ്യൂട്ടര്‍ സയന്‍സ്) / സര്‍ക്കാര്‍ അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ബിരുദവും ഐ.ടി.ഐ/ഐ.ടി.സി (കമ്ബ്യൂട്ടര്‍) സര്‍ട്ടിഫിക്കറ്റ് / ബിരുദവും ഡിപ്ലോമ ഇന്‍ കമ്ബ്യൂട്ടര്‍ എന്‍ജിനിയറിങ് യോഗ്യതകളില്‍ ഏതെങ്കിലുമുള്ളവരായിരിക്കണം. ടൈപ്പിംഗ് പരിചയവും കമ്ബ്യൂട്ടര്‍ ആപ്ലിക്കേഷന്‍, നെറ്റ് വര്‍ക്കിംഗ്, ഹാര്‍ഡ് വെയര്‍ എന്നിവയില്‍ ഡിഗ്രി/ഡിപ്ലോമ യോഗ്യതയും പ്രവൃത്തിപരിചയവുമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും.
അഗ്രത 2023: നോമിനേഷനുകൾ ക്ഷണിച്ചു
തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിൽ നടപ്പിലാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാൻ, തിരുവനന്തപുരം ജില്ലാ പ്രോജക്ട് മോണിറ്ററിങ് യൂണിറ്റിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് നടത്തുന്ന അഗ്രത 2023-ലേക്ക് നോമിനേഷനുകൾ ക്ഷണിച്ചു. സമൂഹത്തിന്റെ താഴെത്തട്ടിൽ പ്രശംസനീയമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന വനിതകളെ കണ്ടെത്തുകയും അവരെ പൊതുസമൂഹത്തിന് മുന്നിൽ കൊണ്ടുവരുകയും പ്രോത്സാഹിപ്പിക്കുകയും ആദരിക്കുകയും ചെയ്യുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. തിരുവനന്തപുരം ജില്ലയിലുള്ള വിവിധ മേഖലകളിൽ (വിദ്യാഭ്യാസം, ആരോഗ്യം, കാർഷിക/പാരിസ്ഥിക മേഖല, സാമൂഹിക/സന്നദ്ധ സേവനം, മാധ്യമമേഖല, സംരഭകത്വം, ശാസ്ത്ര സാങ്കേതിക മേഖല, കലാസാംസ്കാരികം, കായികം, രാഷ്ട്രീയം) വ്യക്തിമുദ്ര പതിപ്പിച്ച വനിതകളിൽ നിന്നാണ് നോമിനേഷൻ സ്വീകരിക്കുന്നത്. നോമിനേഷന് അർഹരായിട്ടുള്ള വനിതകൾ നേരിട്ടോ, പ്രദേശത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേനയോ ഗൂഗിൾ ഫോം വഴിയോ അപേക്ഷകൾ നൽകണം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 18. കൂടുതൽ വിവരങ്ങൾക്ക് : 0471-2731212.
The post സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ഡെപ്യൂട്ടേഷന് ഒഴിവ് appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]