യുദ്ധ കുറ്റങ്ങളില്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമര്‍ പുടിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി.
യുദ്ധകുറ്റത്തിനൊപ്പം യുക്രൈനില്‍ നിന്നും അനധികൃതമായി കുട്ടികളെ കടത്തിയതുമാണ് പുടിനെതിരെ ചുമത്തിയ കുറ്റം.
കോടതിയുടേത് അതിരുകടന്ന നടപടിയെന്നാണ് റഷ്യയുടെ പ്രതികരണം. അംഗരാജ്യങ്ങള്‍ക്കെതിരെ മാത്രമേ കോടതിക്ക് നടപടിയെടുക്കാനാകുവെന്നും റഷ്യ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ അംഗമല്ലെന്നും റഷ്യ വ്യക്തമാക്കി. നടപടിയെ യുക്രൈന് പ്രസിഡന്റ് വ്ലാദമിര്‍ സലന്‍സ്കി സ്വാഗതം ചെയ്തു. റഷ്യ എതിര്‍ക്കുന്പോഴും അറസ്റ്റ് വാറണ്ട് പരസ്യമാക്കിയത് പുടിന്റെ അന്താരാഷ്ട്ര യാത്രകള്‍ക്ക് തടസ്സമായേക്കും.
യുക്രൈന്റെ മേല്‍ ആണവായുധം പ്രയോഗിക്കുമെന്നുള്ള പുടിന്റെ ഭീഷണി വെറും വാക്കുകളല്ല, യാഥാര്‍ത്ഥ്യമാണെന്ന് റഷ്യയിലെ പ്രതിപക്ഷനിരയിലുള്ള രാഷ്ട്രീയ നേതാവ് ഗ്രിഗറി യവിലന്‍സ്കി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആണവായുധ ആക്രമണം നടത്തുമെന്നുള്ള പുടിന്റെ ഭീഷണി വെറും വാക്കുകളല്ല. ക്രൈമിയ തിരിച്ചുപിടിക്കാന്‍ യുക്രൈന് ശ്രമിച്ചാല്‍ അത്തരത്തിലൊരു ആക്രണം ഉണ്ടാകാന്‍ സാധ്യതയുണ്ട്. പുടിന്റെ ഭീഷണി വെറും വാക്കുകളല്ല, അത് കൃത്യമാണ്. അത്തരത്തിലൊരു ആക്രമണം വളരെ ഗൗരവകരമായ വിഷയമാണ്. നിലവിലെ സാഹചര്യത്തില്‍ ഇത് വെറുതെയല്ല, ഗൗരവതരമായാണ് കണക്കിലെടുക്കേണ്ടതെന്നും ഗ്രിഗറി പറഞ്ഞിരുന്നു.
യുക്രൈന് അമേരിക്ക പിന്തുണ നല്കുന്ന സാഹചര്യത്തില്‍ ഏതു സമയത്തും ആണവായുധം പ്രയോഗിക്കാന്‍ തയ്യാറാണെന്ന് പുടിന് വ്യക്തമാക്കിയിരുന്നു. നാറ്റോക്ക് കീഴിലുള്ള രാജ്യങ്ങളെല്ലാം നമ്മുടെ ജനതയെ നശിപ്പിക്കാന്‍ ശ്രമിക്കുമ്ബോള്‍ നമുക്കെങ്ങനെ ആണവായുധം പ്രയോഗിക്കാതിരിക്കാന്‍ കഴിയുമെന്നായിരുന്നു പുടിന്റെ പരാമര്‍ശം. കോടിക്കണക്കിന് ഡോളറുകളുടെ ആയുധങ്ങളാണ് യുക്രൈന് അവര്‍ വിതരണം ചെയ്യുന്നതെന്നും പുടിന് പറഞ്ഞിരുന്നു. റഷ്യയെ തകര്‍ക്കലാണ് പാശ്ചാത്യ രാജ്യങ്ങളുടെ ലക്ഷ്യമെന്നും പറഞ്ഞ പുടിന് യുക്രൈന് മേല്‍ ആണവായുധം പ്രയോഗിക്കാനും തയ്യാറാണെന്നും ആവര്‍ത്തിച്ചിരുന്നു.
The post പുടിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി; അതിരുകടന്ന നടപടിയെന്ന് റഷ്യ appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]