
റേഷന്‍ വാങ്ങിയില്ലെങ്കില്‍ കാര്‍ഡ് റദ്ദാകുമെന്ന പ്രചരണം വ്യാജമെന്ന് ഭക്ഷ്യമന്ത്രി ജി ആര് അനില്‍.
ഇത്തരം വ്യാജ വാര്‍ത്ത നിര്‍മ്മിക്കുന്നവര്‍ക്കും പ്രചരിപ്പിക്കുന്നവര്‍ക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
വെളള കാര്‍ഡ് വിഭാഗത്തിലുളള റേഷന്‍ സാധനങ്ങള്‍ വാങ്ങാത്തവര്‍ ഉണ്ടെങ്കില്‍ ഈ മാസം 30ന് മുമ്ബായി എന്തെങ്കിലും സാധനങ്ങള്‍ വാങ്ങി കാര്‍ഡ് ലൈവ് ആക്കണം. ഇല്ലെങ്കില്‍ കാര്‍ഡ് റദ്ദാക്കുമെന്നായിരുന്നു പ്രചരണം.
ഏപ്രില്‍ ഒന്ന് മുതല്‍ റേഷന്‍ സമ്ബ്രദായം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും സമൂഹമ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇതിനെതിരെയാണ് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി രംഗത്തെത്തിയിരിക്കുന്നത്. വ്യാജ പ്രചരണങ്ങള്‍ക്ക് എതിരെ നിയമനടപടികളുള്‍പ്പെടെ സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]