
തിരുവനന്തപുരം: ബ്ലൂ ടിക് വെരിഫികേഷന്റെ പേരിലും തട്ടിപ്പ്. ഫേസ്ബുക്ക് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി കേരള പോലീസ്. ഫേസ്ബുക് പേജുകള്‍ മാനേജ് ചെയ്യുന്നവരുടെ പേര്‍സണല്‍ പ്രൊഫൈല്‍ വെരിഫൈ ചെയ്ത് ബ്ലൂ ടിക് വെരിഫിക്കേഷന് സൗജന്യമായി ചെയ്തു നല്കുന്നു എന്ന രീതിയില്‍ വെരിഫൈഡ് ആയിട്ടുള്ള ഫേസ്ബുക് പേജുകളെ ടാഗ് ചെയ്ത് വ്യാജ ലിങ്കുകളോട് കൂടിയ മെസ്സേജുകള്‍ നോട്ടിഫിക്കേഷന്‍ ആയി വരുന്നുണ്ട്.
ഇത്തരം വ്യാജ വെബ്സൈറ്റുകള്‍ ഫേസ്ബുക്ക് ഉപഭോക്താക്കളുടെ യൂസര്‍ ഇന്‍ഫര്‍മേഷന്‍, ആക്റ്റീവ് സെഷന് എന്നിവ ഹാക്ക് ചെയ്യുന്ന രീതിയില്‍ നിര്‍മിച്ചവ ആയിരിക്കും. ഇത്തരം മെസ്സേജുകളോട് പ്രതികരിച്ചാല്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ പ്രൊഫൈല്‍/ പേജുകള്‍ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്. സോഷ്യല്‍ മീഡിയ ഉപഭോക്താക്കള്‍ ഇത്തരം വ്യാജ മെസ്സേജുകളോട് പ്രതികരിക്കാതിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
കൂടാതെ യുപിഐ ( Unified Payments Interface ) ഉപയോഗിച്ച് പണം ട്രാന്‍സ്ഫര്‍ ചെയ്യുമ്പോള്‍ പ്രത്യേക കരുതല്‍ ഉണ്ടായിരിക്കണം. യുപിഐ നമ്പര്‍ രേഖപ്പെടുത്തിയാലും കൃത്യം ആണെന്നത് വീണ്ടും ഉറപ്പ് വരുത്തിയ ശേഷം മാത്രം സൂക്ഷ്മതയോടെ പേയ്മെന്റ്റ് തുടരണമെന്നും കേരള പോലീസ് മുന്നറിയിപ്പ് നല്കി.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]