
ബെംഗളുരു: കർണാടകയിൽ വീട്ടിൽ ചാർജിനിട്ടിരുന്ന ഇലക്ട്രിക് സ്കൂട്ടർ പൊട്ടിത്തെറിച്ചു. നിരവധി വീട്ടുപകരണങ്ങൾ കത്തിനശിച്ചു. മാണ്ഡ്യ ജില്ലയിലെ വലഗെരെഹള്ളിയിലാണ് സംഭവം നടന്നത്. അപകടത്തിൽ വീട്ടിലുണ്ടായിരുന്നഅഞ്ചുപേരും അത്ഭുതകരമായി രക്ഷപ്പെട്ടു…….
85,000 രൂപ വിലയുള്ള റൂട്ട് ഇലക്ട്രിക് സ്കൂട്ടർ ഇന്ന് രാവിലെയാണ് ഉടമയായ മുത്തുരാജ് വീട്ടിനുള്ളിൽ ചാർജ്ജിന് വെച്ചത്. മിനിറ്റുകൾക്കകം ബാറ്ററി പൊട്ടിത്തെറിക്കുകയും സ്കൂട്ടർ കത്തിനശിക്കുകയും ചെയ്തു. പൊട്ടിത്തെറിക്കുകയും സ്കൂട്ടർ കത്തിനശിക്കുകയും ചെയ്തു. പൊട്ടിത്തെറിയുടെ ആഘാതത്തിൽ വീട്ടുപകരണങ്ങളെല്ലാം കത്തി നശിക്കുകയും ചെയ്തു.
അപകടസമയത്ത് വീട്ടിൽ അഞ്ചു പേരാണ് ഉണ്ടായിരുന്നത്. എന്നാൽ തീപിടിത്തമുണ്ടായപ്പോൾ ആരും ഇലക്ട്രിക് സ്കൂട്ടറിന് സമീപം ഉണ്ടായിരുന്നില്ല. വീട്ടിനകത്തെ ഫ്രിഡ്ജ്, ടി.വി, ഡൈനിങ് ടേബിൾ, മൊബൈൽ ഫോണുകൾ എന്നീ സാധനങ്ങൾ പൂർണമായും കത്തി നശിച്ചു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]