
കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് കേസില്‍ എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചു. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ കൊച്ചി എന്‍ഐഎ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 59 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. കരമന അഷ്റഫ് മൗലവിയാണ് ഒന്നാംപ്രതി.ഇതരമതസ്ഥര്‍ക്കെതിരെ ഗൂഢാലോചന നടത്തിയെന്നും ജനങ്ങള്‍ക്കിടയില്‍ മതസ്പര്‍ദ്ധയുണ്ടാക്കി സമാധാനാന്തരീക്ഷം തകര്‍ക്കാനായിരുന്നു ഇവരുടെ നീക്കമെന്നും കുറ്റപത്രത്തില്‍ പറയുന്നു. മുസ്ലിം യുവാക്കള്‍ക്കിടയില്‍ ആയുധപരിശീലനം നടത്തിയെന്നും 2047ല്‍ ഇന്ത്യയില്‍ ഇസ്ലാമിക ഭരണം കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് പ്രതികള്‍ പ്രവര്‍ത്തിച്ചതെന്നും ഇതിനായി ധനസമാഹരണം നടത്തിയെന്നും കുറ്റപത്രത്തില്‍ പറയുന്നു.
ഭീകരസംഘടനയായ ഐഎസിന്റെ പിന്തുണയോടെ രാജ്യത്ത് അരക്ഷിതാവസ്ഥ ഉണ്ടാക്കാനായിരുന്നു ശ്രമം. തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം നില്‍ക്കുന്നവരെ ഉന്മൂലനം ചെയ്യാന്‍ പി.എഫ്.ഐ പദ്ധതിയിട്ടെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]