
ഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിനെതിരായ സൈബര്‍ ആക്രമണത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് പ്രതിപക്ഷം. സൈബര്‍ ആക്രമണം തടയുന്നതിനും കുറ്റക്കാര്‍ക്കെതിരെ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നുമാണ് ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് 13 പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ രാഷ്ട്രപതിക്ക് കത്ത് നല്കി. മഹാരാഷ്ട്രയിലെ തര്‍ക്കങ്ങള്‍ പോലുള്ള ഭരണഘടന വിഷയങ്ങള്‍ സുപ്രീം കോടതി പരിഗണിക്കവേ ചീഫ് ജസ്റ്റിസിനെതിരെ സൈബര്‍ ആക്രമണം നടക്കുന്നുവെന്നാണ് കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. കോണ്‍ഗ്രസ്, ശിവസേന ഉദ്ദവ് താക്കറെ വിഭാഗം, സമാജ് വാദി പാര്‍ട്ടി അടക്കമുള്ള കക്ഷികളാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് കത്ത് നല്‍കിയത്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]