അഞ്ചേരി ബേബി വധക്കേസിൽനിന്ന് കുറ്റവിമുക്തനാക്കിയ കോടതി വിധി വന്നതിന് പിന്നീലെ ആ രഹസ്യം വെളിപ്പെടുത്തുകയാണ് മുൻ മന്ത്രിയും സി.പി.എം നേതാവുമായ എം.എം മണി. നേരിട്ട് കാണുകപോലും ചെയ്യാത്ത ആളെയാണ് താൻ കൊന്നെന്നും പറഞ്ഞ് യു.ഡി.എഫുകാർ ആരോപണം ഉന്നയിച്ചത്. എന്നാൽ വൺ, ടൂ, ത്രീ എന്ന് അക്കമിട്ട് നടത്തിയ പഴയ പ്രസംഗം അത്ര വലിയ കാര്യമല്ലെന്നാണ് എം.എം മണി പറയുന്നത്. വൃത്തവും പ്രാസവുമൊപ്പിച്ച് പല പ്രസംഗവും നടത്തും. അതെല്ലാം അത്രയേയുള്ളു.
എം.എം.മണി നടത്തിയ വിവാദ പ്രസംഗം സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് മണി ഇങ്ങനെ പ്രതികരിച്ചത്. 1982ലായിരുന്നു കോൺഗ്രസ് പ്രവർത്തകനായ അഞ്ചേരി ബേബി കൊല്ലപ്പെട്ടത്. 1988ൽ ഈ കേസിലെ ഒമ്പത് പ്രതികളെയും കോടതി കുറ്റക്കാരല്ലെന്ന് കണ്ടെത്തി വിട്ടയച്ചിരുന്നു. എന്നാൽ 2012 മെയ് 25ന് മണക്കാട് നടന്ന ഒരു പൊതുയോഗത്തിൽ എം.എം മണി ഈ കൊലപാതകങ്ങളേക്കുറിച്ച് വൺ, ടൂ, ത്രീ എന്ന് അക്കമിട്ടുപറഞ്ഞ് പ്രസംഗിച്ചിരുന്നു. പ്രസംഗം വിവാദമായതോടെയാണ് മണിയെ രണ്ടാം പ്രതിയാക്കി പുതിയ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ മണിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഈ കേസിൽ എം.എം മണി ഉൾപ്പെടെ മൂന്ന് പേരെയാണ് വെള്ളിയാഴ്ച ഹൈക്കോടതി വെറുതേവിട്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
source