
തിരുവനന്തപുരത്ത് കള്ളനോട്ട് വേട്ട. 500 രൂപയുടെ കള്ളനോട്ടുകളുമായി നാല് പേരെയാണ് പോലീസ് പിടികൂടിയത്. 40,500 രൂപ വരുന്ന 500 രൂപയുടെ 81 കള്ളനോട്ടുകളാണ് ഇവരിൽ നിന്നും പോലീസ് കണ്ടെടുത്തത്. സനു, തങ്കയ്യൻ, രമേശൻ, കുട്ടപ്പൻ എന്നിവരാണ് പിടിയിലായത്. ഇവരെല്ലാവരും തൊഴിലാളികളാണ്.
തമിഴ്നാട് തൂത്തുക്കുടി സ്വദേശിയായ മുത്തുവാണ് തങ്ങൾക്ക് ഈ നോട്ടുകൾ നൽകിയതെന്നാണ് ഇവർ പോലീസിൽ മൊഴി നൽകിയത്. നെടുമങ്ങാട് തണ്ണിമത്തൻ കട നടത്തുന്നയാളാണ് മധു. വ്യാഴാഴ്ച രാത്രി വിതുരയിലെ ബിവറേജ് ഔട്ട്ലെറ്റിൽ നിന്നും മദ്യം വാങ്ങാനെത്തിയപ്പോൾ സനു നൽകിയ നാല് 500 രൂപ നോട്ടുകൾ കള്ളനോട്ടുകളാണെന്ന് തിരിച്ചറിഞ്ഞ ഔലെറ്റിലെ ജീവനക്കാരൻ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് സനുവിനെ കസ്റ്റഡിയെലെടുത്ത് ചോദ്യം ചെയ്തപ്പഴാണ് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. സനുവിന് നോട്ടുകൾ ലഭിച്ചത് തങ്കയ്യനിൽ നിന്നാണെന്ന് മനസിലാക്കിയ പോലീസ് ഇയാളുടെ സുഹൃത്തായ രമേശന്റെ വീട്ടിലും പരിശോധന നടത്തി. ഇവിടെ നിന്നും 77 500 രൂപ നോട്ടുകൾ കൂടി കണ്ടെടുക്കുകയായിരുന്നു.
പിടിയിലായ നാല് പേരെയും പോലീസ് ചോദ്യം ചെയ്തു. കള്ളനോട്ട് ലഭിച്ചത് തമിഴ്നാട് സ്വദേശിയിൽ നിന്നുമായതിനാൽ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിപ്പിക്കുമെന്ന് പോലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
source