
ചെന്നൈ: ആനകളെ ഇടിക്കുന്നതിന്റെ പേരില്‍ ട്രയിനിന്റെ വേഗം കുറയ്ക്കാനോ റൂട്ട് മാറ്റാനോ സാധിക്കില്ലെന്ന് ദക്ഷിണ റെയില്‍വേ കോടതിയില്‍. ഇതു സംബന്ധിച്ച തമിഴ്നാട് സര്‍ക്കാര്‍ നല്കിയ ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതിയെ റെയില്‍വേ ഇക്കാര്യം ബോധിപ്പിച്ചത്.
പാലാക്കാട്- പോഡനൂര്‍ റെയില്‍ റൂട്ടില്‍ അടുത്തിടെ മൂന്ന് ആനകള്‍ ട്രയിനിടിച്ച് ചരിഞ്ഞിരുന്നു. സംഭവത്തെ തുടര്‍ന്ന് റെയില്‍വേ ഉദ്യോഗസ്ഥരും തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥരും ഏറ്റുമുട്ടലിന്റെ വക്കോളമെത്തി. ഏതാനും വര്‍ഷങ്ങളായി നിരവധി ആനകള്‍ക്കാണ് ട്രയിന്‍ ഇടിച്ച് ജീവന് നഷ്ടപ്പെട്ടത്. തുടര്‍ന്ന് തമിഴ്നാട് കോടതിയെ സമീപിക്കുകയായിരുന്നു.
പാലക്കാട് -പോഡനൂര്‍ റൂട്ടില്‍ രാത്രി കാലങ്ങളിലെ ട്രയിനിന്റെ വേഗം മണിക്കൂറില്‍ 45 കിലോ മീറ്ററിന് താഴെ ആക്കണമെന്നാണ് തമിഴ്നാട് സര്‍ക്കാരിന്റെ ആവശ്യം. എന്നാല്‍ വേഗം കുറയ്ക്കുന്നത് യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് റെയില്‍വേ കോടതിയെ ബോധിപ്പിച്ചു.
പാലക്കാട്- വാളയാര്‍ ചുരം- പോഡനൂര്‍ വഴി പോകുന്ന ട്രെയിനുകളെ പാലക്കാട്- പൊള്ളാച്ചി- പോഡനൂര്‍ റൂട്ടിലേക്ക് മാറ്റിയാല്‍ ഒന്നര മണിക്കൂറിലേറെ അധിക യാത്ര വേണ്ടിവരുമെന്നും ദക്ഷിണ റെയില്‍വേ കോടതിയെ അറിയിച്ചിട്ടുണ്ട്.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]