കൊച്ചി: പോക്സോ കേസ് പ്രതി അഞ്ജലി റിമ ദേവ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും അതിനാല്‍ റിമാന്‍ഡ് ചെയ്യേണ്ടിവരുമെന്നും കൊച്ചി കമ്മീഷണര്‍ സി.എച്ച്. നാഗരാജു. അഞ്ജലിയുടെ മൊഴിയില്‍ വൈരുധ്യമുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. അതിനാലാണ് അഞ്ജലിയെ റിമാന്‍ഡ് ചെയ്യേണ്ടി വരുമെന്ന നിലാപട് അന്വേഷണ സംഘം എടുത്തിരിക്കുന്നത്.
ഇവര്‍ ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കില്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്നും കമ്മിഷണര്‍ പറഞ്ഞു. നമ്പര്‍ 18 പോക്സോ കേസില്‍ മൂന്നാം പ്രതിയായ അഞ്ജലി റിമ ദേവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. തുടര്‍ന്ന് ഹൈക്കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യനടപടികള്‍ പൂര്ത്തീകരിക്കാനാന് ഇവര്‍ കഴിഞ്ഞ ദിവസം പോക്സോ കോടതിയിലെത്തിയിരുന്നു.
നമ്പര്‍ 18 പോക്സോ കേസില്‍ ഹോട്ടല്‍ ഉടമ റോയ് വയലാട്ടും സുഹൃത്ത് സൈജു തങ്കച്ചനുമാണ് ഒന്നും രണ്ടും പ്രതികള്‍. നേരത്തെ ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് അന്വേഷണസംഘം ഇവര്‍ക്ക് നോട്ടീസ് അയച്ചിരുന്നെങ്കിലും അഞ്ജലി ഇത് കൈപ്പറ്റിയിരുന്നില്ല. തുടര്‍ന്ന് ഇവരുടെ വീട്ടില്‍ നോട്ടീസ് പതിക്കാനായിരുന്നു അന്വേഷണസംഘത്തിന്റെ നീക്കം. ഇതിനിടെയാണ് അഞ്ജലി കോടതിയിലെത്തിയത്.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]