മലപ്പുറം: റാഗിംഗിന്റെ പേരില്‍ വീണ്ടും വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദനം. തിരുവാലി ഹിക്മിയ്യ സയന്‍സ് കോളേജിലെ വിദ്യാര്‍ഥിയെയാണ് സീനിയര്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് കൈയേറ്റം ചെയ്തത്. ബികോം ഫസ്റ്റ് ഇയര്‍ വിദ്യാര്‍ഥിയായ അര്‍ഷാദിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അര്‍ഷാദിനെ എടവണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞദിവസം വൈകിട്ടോടെയാണ് അര്‍ഷാദിന് മര്‍ദനമേറ്റത്. ഉച്ചസമയത്ത് സീനിയര്‍ വിദ്യാര്‍ഥികള്‍ യൂണിഫോമിന്റെ ബട്ടണ്‍ ഇടാന്‍ ആവശ്യപ്പെട്ടതായും ഇതിനെ ചൊല്ലി പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായും അര്‍ഷാദ് പറയുന്നു. എന്നാല്‍ അധ്യാപകര്‍ ഇടപെട്ട് പ്രശ്നങ്ങള്‍ അവസാനിപ്പിച്ചു. പിന്നീട് വീട്ടിലേക്ക് മടങ്ങവേ മുപ്പതോളം സീനിയര്‍ വിദ്യാര്‍ഥികളെത്തി ഗേറ്റ് അടച്ച് തന്നെ മര്‍ദിക്കുകയായിരുന്നുവെന്ന് അര്‍ഷാദ് പറഞ്ഞു.
വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട് കുട്ടിയുടെ ബന്ധുക്കള്‍ എടവണ്ണ പോലീസില്‍ പരാതി നല്കി. എടവണ്ണ പോലീസ് ആശുപത്രിയിലെത്തി വിദ്യാര്‍ഥിയുടെ മൊഴിയെടുത്തു. നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് അര്‍ഷാദിന്റെ പിതാവ് വി.പി. റഷീദലി പറഞ്ഞു.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]