കൊച്ചി: മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി മലയാളത്തിന്റെ ക്രാഫ്റ്റ്മാന് ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന നന്‍പകല്‍ നേരത്ത് എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത് വിട്ടു. ഫെബ്രുവരി 18 ലോക ഉറക്ക ദിനത്തിലാണ് ചിത്രത്തിന്റെ ടീസറും പുറത്ത് വിട്ടിരിക്കുന്നത്. നന്‍പകല്‍ നേരത്ത് മയക്കം എന്നാല്‍ ഉച്ച നേരത്തെ മയക്കം എന്നാണ്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഉച്ച സമയത്ത് കോഴിയും ആടും ഉള്‍പ്പടെ എല്ലാവരും കിടന്ന് ഉറങ്ങുന്നതാണ് ട്രയിലറിലും കാണിക്കുന്നത്.
എപ്പോഴും വ്യത്യസ്തമായി ട്രയിലര്‍ പുറത്തിറക്കാറുള്ള ലിജോയുടെ ഈ ചിത്രത്തിന്റെ ട്രയിലറും വളരെ വ്യത്യസ്തമായിട്ടാണ് ലിജോ അവതരിപ്പിച്ചിരിക്കുന്നത്. 1.06 മിനിറ്റ് ആണ് വീഡിയോയുടെ ദൈര്‍ഘ്യം. മമ്മൂട്ടി കമ്പനി എന്ന പേരില്‍ മമ്മൂട്ടിയും ആമേന്‍ മൂവി മൊണാസ്ട്രിയുടെ ബാനറില്‍ ലിജോ ജോസ് പെല്ലിശേരിയുമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ലിജോയുടെ തന്നെ കഥയ്ക്ക് എസ് ഹരീഷ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഛായാഗ്രഹണം തേനി ഈശ്വര്‍, എഡിറ്റിംഗ് ദീപു ജോസഫ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ടിനു പാപ്പച്ചന്, ലൈന്‍ പ്രൊഡ്യൂസര്‍മാര്‍ ആന്‍സണ്‍ ആന്റണി, സുനില്‍ സിംഗ്, കലാസംവിധാനം ഗോകുല്‍ ദാസ്, മേക്കപ്പ് റോണക്സ് സേവ്യര്‍, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, സൗണ്ട് മിക്സ് ഫസല്‍ എ ബക്കര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര് എല്‍ ബി ശ്യാംലാല്‍, വസ്ത്രാലങ്കാരം മെല്‍വി ജെ, സ്റ്റില്‍സ് അര്ജുന് കല്ലിങ്കല്‍, ഡിസൈന്‍ ബല്‍റാം ജെ. ചിത്രത്തിനുവേണ്ടി കെ പി മുരളീധരന് വരച്ച പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]