കൊച്ചി: ദിലീപിന്റെ ഫോണിലെ നിര്‍ണായക വിവരങ്ങള്‍ നശിപ്പിച്ച സൈബര്‍ വിദഗ്ദന് സായ് ശങ്കര്‍ 2015 ല്‍ രജിസ്റ്റര്‍ ചെയ്ത ഹണി ട്രാപ്പ് കേസിലെ പ്രതി. തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷനിലാണ് നാര്‍ക്കോട്ടിക്ക് ഉദ്യോഗസ്ഥന് ചമഞ്ഞ് ഹണി ട്രാപ്പ് നടത്തി പണം തട്ടിയ കേസില്‍ ഇയാള്‍ക്ക് എതിരെ കേസ് ഉള്ളത്. എന്നാല്‍ അന്ന് ഇതെ സായ് ശങ്കര്‍ ഉള്‍പ്പടെയുള്ള പ്രതികളെ അറസ്റ്റ് ചെയ്തത് നടി ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഇപ്പോഴത്തെ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി ബൈജു പൗലോസ് തന്നെയായിരുന്നു. അന്ന് അദ്ദേഹം തൃപ്പൂണിത്തുറ സ്റ്റേഷന് സി ഐ ആയിരുന്നു. സൈബര്‍ വിദഗ്ദനായ സായി ശങ്കറിന്റെ സാങ്കേതിക പരിജ്ഞാനം കൂടി മുതലാക്കിയാണ് പ്രതികള്‍ അന്ന് തട്ടിപ്പ് ആസൂത്രണം ചെയ്തത്.
അഞ്ച് പ്രതികളുണ്ടായിരുന്ന തട്ടിപ്പ് കേസില്‍ രണ്ടാം പ്രതിയായിരുന്നു സായ് ശങ്കര്‍. ആ കേസില്‍ വിചാരണ നടപടികള്‍ ആരംഭിക്കാനിരിക്കെയാണ് ഇയാള്‍ക്കെതിരെ പുതിയ കേസ്. എന്നാല്‍ തനിക്ക് കോവിഡ് ബാധിച്ചിട്ടുണ്ടെന്നും അതിനാല്‍ ദിലീപിന്റെ ഫോണിലെ തെളിവുകള്‍ നശിപ്പിച്ച കേസില്‍ ക്രൈബ്രാഞ്ചിന് മുന്നില്‍ ഹാജരാക്കില്ലനാണ് സായ് ശങ്കര്‍ അറിയിച്ചിരിക്കുന്നത്. ദിലീപിന്റെ ഫോണിലെ ഡാറ്റകള്‍ വീണ്ടെടുക്കാന്‍ ക്രൈം ബ്രാഞ്ച് ശ്രമം തുടങ്ങിയട്ടുണ്ട്. 2022 ജനുവരി 29 മുതല്‍ 31 വരെയുള്ള തീയതികളില്‍ കൊച്ചിയിലെ രണ്ടു ഹോട്ടലുകളില്‍ താമസിച്ചാണ് സായ് ശങ്കര്‍ തെളിവുകള്‍ നശിപ്പിച്ചതെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
ഇതിനായി ഇയാള്‍ കൊച്ചി ബോള്‍ഗാട്ടിയിലെ ഗ്രാന്‍ഡ് ഹയാത്ത്, പനമ്പള്ളി നഗറിലെ അവന്യൂ സെന്റര്‍ ഹോട്ടലുകളില്‍ ഇയാള്‍ മുറിയെടുത്തതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. തെളിവുകള്‍ നശിപ്പിച്ചതിന് സായ് ശങ്കറെയും കേസില്‍ പ്രതിയാക്കുമെന്നാണ് സൂചന. ഇതിന്റെ ഭാഗമായി ഇയാളുടെ കോഴിക്കോട്ടെ ഫ്ളാറ്റുകളില്‍ പോലീസ് റെയ്ഡ് നടത്തി. ദിലീപ് പോലീസിന് കൈമാറത്ത തെളിവുകള്‍ ഇയാളുടെ പക്കല്‍ ഉണ്ടെന്നാണ് പോലീസ് കരുതുന്നത്. അതിനിടെ ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ ഉപയോഗിച്ച് ഐ മാക് അന്വേഷണസംഘം കസ്റ്റഡിയില്‍ എടുത്തു.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]