തലയോലപ്പറമ്പ് > കുലശേഖരമംഗലത്ത് സിപിഐ എം ലോക്കൽ കമ്മിറ്റി ഓഫീസ് അക്രമിച്ച് തകർത്തു. വ്യാഴാഴ്ച്ച വൈകിട്ട് എഴു മണിയോടെയാണ് സംഭവം.
നിരവധി ക്രിമിനൽ കേസുകളിലെ പ്രതി മീനാക്ഷി ഭവനത്തിൽ സുരേഷ് രാജ് (30) ലോക്കൽ കമ്മിറ്റി യോഗം ചേരുന്ന സമയം ഓഫീസിനുള്ളിൽ കയറി കമ്മിറ്റി തടസപ്പെടുത്തുകയും അസഭ്യം പറയുകയുമായിരുന്നു. ഇത് ചോദ്യം ചെയ്ത ലോക്കൽ കമ്മിറ്റി അംഗം കണ്ണൻ സോമനെയും കയ്യേറ്റം ചെയ്തു.
പുറത്തിറങ്ങി ഓഫീസിനു മുൻവശത്തിരുന്ന വാഹനങ്ങൾ ചവിട്ടി മറിക്കുകയും കമ്പി വടികൊണ്ട് ഓഫീസിന്റെ ചില്ലുകൾ അടിച്ചു തകർക്കുകയുമായിരുന്നു. തലയ്ക്ക് പരിക്കേറ്റ കണ്ണൻ സോമനെ വൈക്കം താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു.
സുരേഷ് രാജിനെതിരെ വൈക്കം പോലീസ് കേസെടുത്തു. ഇത്തരക്കാർക്കെതിരെ ശക്തമായ നിയമ നടപടി വേണമെന്ന് സിപിഐ എം തലയോലപ്പറമ്പ് ഏരിയാ സെക്രട്ടറി കെ ശെൽവരാജ് ആവശ്യപ്പെട്ടു.
source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]