ഉക്രൈന് അധിനിവേശത്തില്‍ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ റഷ്യയ്ക്കുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനെ നേരിട്ട് ബാധിക്കും. അദ്ദേഹത്തിന് ബോട്ടോക്സ് ഉപയോഗിക്കാന്‍ കഴിയില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സാമ്പത്തിക നിയന്ത്രണങ്ങളുടെ പേരില്‍ ചില മരുന്ന് കമ്പനികള്‍ നടത്തിയ പ്രഖ്യാപനത്തെ തുടര്‍ന്നാണിത്. അര്‍ബുദം, പ്രമേഹം പോലുള്ള ഗുരുതര രോഗങ്ങള്‍ക്കുള്ള അവശ്യ മരുന്നുകളുടെ വിതരണം തുടരുമെന്നും അവശ്യ വിഭാഗത്തില്‍ പെടാത്ത മരുന്നുകള്‍ നല്‍കില്ലെന്നും പ്രഖ്യാപനം നടത്തിയ കമ്പനികളില്‍ പെട്ട
എലി ലില്ല ആന്റ് കോ, നൊവാര്‍ട്ടിസ്, അബ്വീ ഇന്ക് എന്നീ കമ്പനികള്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചര്‍മ്മത്തിലെ, പ്രധാനമായും മുഖത്തെ ചുളിവുകള്‍ നീക്കാനായി ഉപയോഗിക്കുന്ന മരുന്നായ ബോട്ടോക്സ് ഉത്പാദിക്കുന്നത് അബ് വീ ആണ്.
റഷ്യയിലെ സൗന്ദര്യ വര്‍ധക ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനം താത്ക്കാലികമായി നിര്‍ത്തിയെന്ന് കമ്പനി അറിയിച്ചതായി ‘ദി ഇന്‍ഡിപെന്‍ഡന്റ്’ വാര്‍ത്ത നല്കി.
ഗാര്ഡിയന് ഉള്‍പ്പെടെയുള്ള നിരവധി മാധ്യമസ്ഥാപനങ്ങള്‍ പുടിന്റെ ബോട്ടോക്സ് ഉപയോഗത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പുടിന് ഇത് ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള കഥകള്‍ ദി ഗാര്ഡിയന് ദിനപ്പത്രം പത്ത് വര്‍ഷം മുന്‍പുള്ള പതിപ്പില്‍ നല്‍കിയിരുന്നു.
2011-ല്‍ റഷ്യന്‍ പ്രധാനമന്ത്രിയായി കീവ് സന്ദര്‍ശിച്ചശേഷമാണ് പുടിന് ബോട്ടോക്സ് ഉപയോഗിച്ച് തുടങ്ങിയതെന്നാണ് കിംവദന്തികളെന്ന് ഗാര്ഡിയന് പറഞ്ഞു. source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]