
ബംബൊലിം
ഐഎസ്എൽ ഫുട്ബോൾ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സിന് ഹൈദരാബാദ് എഫ്സി എതിരാളികൾ. എടികെ മോഹൻ ബഗാനെ ഇരുപാദ സെമിയിൽ 3–-2ന് വീഴ്ത്തി ഹൈദരാബാദ് ആദ്യ ഫൈനലിന് യോഗ്യത നേടി.
രണ്ടാംപാദത്തിൽ എടികെ ബഗാനോട് ഒരു ഗോളിന് തോറ്റെങ്കിലും ആദ്യപാദത്തിലെ മികച്ച ജയം ഹൈദരാബാദിന് തുണയായി. 3–-1നായിരുന്നു ജയം. 20ന് ഫത്തോർദയിലെ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ രാത്രി ഏഴരയ്ക്കാണ് ബ്ലാസ്റ്റേഴ്സ്–-ഹൈദരാബാദ് കലാശപ്പോര്. ഒപ്പമെത്താൻ രണ്ടുഗോൾ വേണമായിരുന്നു എടികെ ബഗാന്. 79–-ാം മിനിറ്റിൽ റോയ് കൃഷ്ണയിലൂടെ അവർ മുന്നിലെത്തി. പക്ഷേ, ഒപ്പമെത്താൻ കിണഞ്ഞുശ്രമിച്ചിട്ടും സാധിച്ചില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
source