കണ്ണൂർ : മൂന്നര വയസുകാരനെ അംഗനവാടിയിൽ കെട്ടിയിട്ട് മർദ്ദിച്ച സംഭവത്തിൽ ആയക്കെതിരെ കേസെടുത്ത് പോലീസ്. കണ്ണൂർ കിഴുന്ന പാറയിലാണ് സംഭവം. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. ആയ ബേബിയെ പോലീസ് വിശദമായി ചോദ്യം ചെയ്യും. അച്ഛന്റെയും വിശദമായ മൊഴിയും രേഖപ്പെടുത്തും.
ബുധനാഴ്ചയാണ് മൂന്നര വയസ്സുകാരനായ മുഹമ്മദ് ബിലാലിനെ ആയ കെട്ടിയിട്ട് മർദ്ദിച്ചത്. ‘പോടാ’ എന്ന് വിളിച്ചതിനാണ് മുഹമ്മദ് ബിലാലിന് മർദ്ദനമേറ്റത്. മുൻപും ഇത്തരം സംഭവങ്ങൽ ഉണ്ടായിട്ടുണ്ടെന്ന് അച്ഛൻ പറഞ്ഞു.
അംഗനവാടിയിൽ നിന്ന് തിരിച്ചെത്തിയപ്പോൾ ബിലാലിന്റെ കൈയ്യിൽ അടിയേറ്റ പാടുകൾ ഉണ്ടായിരുന്നു. മാതാവ് ചോദിച്ചപ്പോൾ വികൃതി കാട്ടിയതിന് ആയ അടിച്ചെന്നാണ് ബിലാൽ പറഞ്ഞത്. ബിലാലിനെ ആയ അടിച്ചെന്ന് കൂടെയുണ്ടായിരുന്ന കുട്ടിയും പറഞ്ഞതിന് പിന്നാലെയാണ് കുട്ടിയുടെ അച്ഛൻ ചൈൽഡ് ലൈനിൽ പരാതി നൽകിയത്. കുട്ടി ‘പോടാ’ എന്ന് വിളിച്ചതിനെ തുടർന്ന് കുട്ടിയുടെ ചുണ്ടിൽ പച്ചമുളക് തേയ്ക്കാനുള്ള ശ്രമവും ഇവർ നടത്തിയെന്നും അച്ഛൻ പറഞ്ഞു.
എന്നാൽ കുട്ടിയുടെ വികൃതി കൂടിയപ്പോൾ വടി ഉപയോഗിച്ച് വിരലിലാണ് അടിച്ചതെന്നും കെട്ടിയിട്ടില്ലെന്നുമാണ് അംഗനവാടിയിലെ ആയ ബേബി പറഞ്ഞത്. സംഭവത്തിൽ ചൈൽഡ് ഡെവലപ്മെൻറ് പ്രൊജക്ട് ഓഫീസർ അംഗനവാടിയിലെത്തി പരിശോധന നടത്തി.
The post മൂന്നര വയസുകാരനെ കെട്ടിയിട്ട് മർദ്ദിച്ചു; അംഗനവാടിയിലെ ആയക്കെതിരെ കേസ് appeared first on NewsKerala.net .
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]