
ഉക്രൈനിലെ മരിയുപോള്‍ നഗരം റഷ്യന്‍ ആക്രമണത്തില്‍ തകര്‍ന്നടിഞ്ഞിരിക്കുകയാണ്. മരിയുപോളിലെ തിയേറ്ററില്‍ കഴിഞ്ഞദിവസം റഷ്യ നടത്തിയ ആക്രമണത്തില്‍ ആയിരത്തിലേറെ പേര് കൊല്ലപ്പെട്ടതായാണ് വിവരം. തിയേറ്ററില്‍ റഷ്യ ഷെല്‍ വര്‍ഷിക്കുന്നതിന് മുന്‍പ് ഉള്‍വിളിയുണ്ടായി രക്ഷപെട്ടവരും ചിലരുണ്ട്.
മരിയുപോളില്‍ റഷ്യന്‍ ആക്രമണം രൂക്ഷമായതോടെ സ്വന്തം വാസസ്ഥലം ഉപേക്ഷിച്ച് രക്ഷപെട്ടതാണ് 38 കാരിയായ കേറ്റ്. പതിനേഴുകാരനായ മകനും ഒപ്പമുണ്ടായിരുന്നു. ഡൊണെസ്ക് റീജിണല്‍ തിയേറ്റര്‍ ഓഫ് ഡ്രാമയിലാണ് കേറ്റും മകനും അഭയം തേടിയത്. ഇരുണ്ട റൂമുകളും ഇടനാഴികളും ഹാളുകളുമുള്ള നാടക തിയേറ്റര്‍. ഡസന്‍ കണക്കിന് മറ്റു കുടുംബങ്ങളും അവിടെ കേറ്റിനും മകനുമൊപ്പം കഴിഞ്ഞു. ചിലരുടെ കൈയില്‍ നാലു മുതല്‍ അഞ്ച് മാസം വരെ പ്രായമുള്ള കുട്ടികളുമുണ്ടായിരുന്നു.
തിയേറ്ററില്‍ എത്തിയ ആദ്യ രണ്ട് ദിവസം ആര്‍ക്കും മതിയായ ഭക്ഷണം ലഭിച്ചിരുന്നില്ല. ആദ്യ ദിനങ്ങളില്‍ കുഞ്ഞുങ്ങള്‍ക്കു മാത്രം ഭക്ഷണം നല്കി മുതിര്‍ന്നവര്‍ പട്ടിണി കിടന്നു. നാലു ദിവസങ്ങള്‍ക്കുശേഷമാണ് ഉക്രൈന് സൈനികര്‍ കുറച്ചു ഭക്ഷണം എത്തിച്ചു നല്‍കിയത്. തിയേറ്ററില്‍ അടുക്കളയും സൈനികര്‍ ഒരുക്കി. തിയേറ്ററിലെ മരക്കസേരകളാണ് അവിടെ തങ്ങിയവര് വിറക് ആക്കിയത്. തിയേറ്ററിലെ കട്ടികുറഞ്ഞ ഷീറ്റും മറ്റും ഉപയോഗിച്ച് കിടക്കാനുള്ള ബെഡ് തയാറാക്കി.
തിയേറ്ററില്‍ സുരക്ഷിതമാണെന്ന് കേറ്റും ഒപ്പമുള്ളവരും കരുതുമ്പോഴും ചുറ്റുമുള്ള കെട്ടിടങ്ങളില്‍ പലതും റഷ്യന്‍ ആക്രമണത്തില്‍ പൂര്‍ണമായോ ഭാഗികമായോ തകര്‍ന്നിരുന്നു. ആ സമയത്താണ് കേറ്റിന് ഉള്‍വിളിയുണ്ടായത്. ഭയാനകമായ എന്തോ ഒന്ന് സംഭവിക്കാന്‍ പോകുന്നുവെന്ന് അവര്‍ക്കു തോന്നി. അധികം വൈകാതെ തിയേറ്ററില്‍ നിന്ന് രക്ഷപെടാന്‍ കേറ്റ് തീരുമാനിച്ചു. മകനൊപ്പം ഒരു കാറില്‍ കയറി അവിടെ നിന്നു വേഗം രക്ഷപെട്ടു. നാലംഗ കുടുംബത്തിനും കേറ്റ് കാറില്‍ ഇടം നല്കി. തൊട്ടുപിന്നാലെ റഷ്യന്‍ ഷെല്ലിംഗില്‍ തിയേറ്റര്‍ തകര്‍ന്നടിയുകയും ചെയ്തു.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]