ഫിറ്റ്നസ് ഫ്രീക്കുകൾക്ക് അവരുടെ ശരീരത്തിൽ ഡയറ്റ് വഹിക്കുന്ന പ്രധാന പങ്കിനെക്കുറിച്ച് വ്യക്തമായി അറിയാം. ചിലർ ഹെവി ഡയറ്റും ചിലർ വീഗൻ ഡയറ്റും പിന്തുടരുന്നു . അത്തരത്തിൽ വ്യത്യസ്തമായ ഡയറ്റ് പിന്തുടരുന്നയാളാണ് അമേരിക്കയിലെ ലോസ് ആഞ്ചൽസ് സ്വദേശിയാണ് വീം ബ്രെയിഷ്. നേരത്തെ വീഗൻ ഡയറ്റാണ് വീം ബ്രെയിഷ് പിന്തുടർന്നിരുന്നത്. എന്നാൽ ഇപ്പോൾ പച്ചമാംസം കഴിച്ചാണ് വീം തന്റെ ഡയറ്റ് മുന്നോട്ട് കൊണ്ടുപോകുന്നത് . ഇത് ശരീരത്തിൽ വളരെയധികം മാറ്റങ്ങൾ കൊണ്ടുവരുന്നതായും വീം പറയുന്നു .
31 കാരനായ വീം വളരെക്കാലമായി സസ്യാഹാരമാണ് പിന്തുടർന്നിരുന്നത് . എന്നാൽ ഈ ഭക്ഷണക്രമം മൂലം അദ്ദേഹത്തിന് ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിത്തുടങ്ങി . ഇതിനുശേഷം, പച്ചമാംസത്തിന്റെ ഭക്ഷണത്തെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങി. എന്നാൽ വേവിച്ച മാംസം കഴിക്കാനാണ് ഡോക്ടർ ഉപദേശിച്ചത് . എങ്കിലും വീം മാംസം പച്ചയായി കഴിക്കാൻ തുടങ്ങി. പല ഡോക്ടർമാരും ഫിറ്റ്നസ് ഫ്രീക്കന്മാരെ പച്ചമാംസം കഴിക്കാൻ ഉപദേശിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുമ്പും താൻ പലതരം ഭക്ഷണരീതികൾ പരീക്ഷിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. “ചിലർക്ക് അസംസ്കൃത മാംസം ദഹിപ്പിക്കാൻ എളുപ്പമാണ്,” അദ്ദേഹം പറയുന്നു. ഡോക്ടർമാരും മറ്റുള്ളവരും ഇതിനെക്കുറിച്ച് എന്ത് വിചാരിക്കും എന്ന് പോലും വീം ശ്രദ്ധിക്കുന്നില്ല. അസംസ്കൃത മാംസം കഴിക്കുന്ന വീഡിയോകൾ ടിക്ടോക്കിലും ഇൻസ്റ്റഗ്രാമിലും അദ്ദേഹം പങ്കിടുന്നുമുണ്ട്. മൃഗങ്ങളുടെ വേവിക്കാത്ത തലച്ചോറും , ഹൃദയവുമാണ് വീമിന് ഏറെ പ്രിയം.
ഫിറ്റ്നസ് കോച്ച് വീമ്മിന്റെ വീഡിയോകളും ഫോട്ടോകളും കണ്ടാണ് പലരും പ്രചോദനം ഉൾക്കൊള്ളുന്നത്. ആയിരങ്ങളാണ് അദ്ദേഹത്തിന്റെ ആരാധകർ . അതേസമയം, ഈ പോസ്റ്റ് നീക്കം ചെയ്യണമെന്ന് വീമിനെ ഭീഷണിപ്പെടുത്തുന്ന ധാരാളം സസ്യാഹാരികളുണ്ട്. എന്നാൽ വീം അതൊന്നും കാര്യമാക്കുന്നില്ല.
The post ഇഷ്ടഭക്ഷണം മൃഗങ്ങളുടെ വേവിക്കാത്ത തലച്ചോറും , ഹൃദയവും appeared first on NewsKerala.net .
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]