കൊച്ചി: നടന് ദിലീപ് പ്രതിയായ ഗൂഢാലോചന കേസില് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിന് ഹാജരാകാന് ആവശ്യപ്പെട്ട സൈബര് വിദഗ്ധന് സായി ശങ്കര് ഇന്ന് ഹാജരായില്ല. കോവിഡ് ലക്ഷണങ്ങളുള്ളതിനാല് പത്ത് ദിവസത്തെ സാവകാശം വേണമെന്നാണ് സായി ശങ്കര് ആവശ്യപ്പെട്ടിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് നടന് ദിലീപിന്റെ ഫോണിലെ വിവരങ്ങള് നശിപ്പിച്ചെന്ന കണ്ടെത്തലിനെ തുടര്ന്നാണ് ഇന്ന് രാവിലെ പത്തിന് കളമശേരി ക്രൈംബ്രാഞ്ച് ഓഫീസില് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം സായി ശങ്കറിന് നോട്ടീസ് നല്കിയത്.
ഫോണിലുണ്ടായിരുന്ന സുപ്രധാന തെളിവുകള് കൊച്ചിയിലെ അഭിഭാഷകന്റെ ഓഫീസില് വച്ചും ഒരു ഹോട്ടലില് വച്ചും നശിപ്പിച്ചു എന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. എന്നാല് തെളിവുകള് നശിപ്പിച്ചിട്ടില്ലെന്നും ദിലീപിന്റെ ഫോണിലുണ്ടായിരുന്ന വ്യക്തിപരമായ ചില വിവരങ്ങള് കോപ്പി ചെയ്ത് കൊടുക്കുക മാത്രമാണ് താന് ചെയ്തതെന്നുമാണ് സായി ശങ്കര് പറയുന്നത്.
തന്നെ കേസില് പ്രതിയാക്കാന് നീക്കം നടക്കുന്നുണ്ടെന്നും ദിലീപിന്റെ അഭിഭാഷകര്ക്കെതിരെ മൊഴിനല്കാന് പോലീസ് നിര്ബന്ധിക്കുന്നുവെന്നും ആരോപിച്ച് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചിട്ടുമുണ്ട്. ഇന്നലെ സായി ശങ്കറിന്റെ കോഴിക്കോട്ടെ ഫ്ളാറ്റില് ക്രൈംബ്രാഞ്ച് ഉദ്യാഗസ്ഥര് റെയ്ഡ് നടത്തിയിരുന്നു.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]