കോഴിക്കോട് > പട്ടാപകൽ നഗരത്തിൽ യുവതിയ്ക്ക് നേരെ യുവാവിന്റെ ആസിഡ് ആക്രമണം. തൊണ്ടയാട് വിജിലൻസ് ഓഫീസിന് സമീപത്ത് വച്ചാണ് മദർ ആശുപത്രി ജീവനക്കാരിയാ മൃദുലയ്ക്ക് (22) നേരെയാണ് ആസിഡ് ആക്രമണമുണ്ടായത്. സുഹൃത്തായിരുന്ന ഇരിക്കൂർ കൊശവൻ വയൽ സിന്ധു നിവാസിൽ വിഷ്ണുവിനെ(28) പൊലീസ് കസ്റ്റഡിയിലെടുത്തു.
വെള്ളിയാഴ്ച രാവിലെ 10 ഓടെയാണ് സംഭവം. കണ്ണൂർ നെല്ലിക്കുറ്റി സ്വദേശിയായ യുവതി തൊണ്ടയാട് ഹോസ്റ്റലിൽ നിന്നും ആശുപത്രിയിലേക്ക് പോകും വഴിയാണ് ആസിഡ് ഒഴിച്ചത്. യുവതിയുടെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ ഉടനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. വലിയ രീതിയിൽ പൊള്ളലേറ്റിട്ടില്ലെന്നാണ് അറിയുന്നത്. ഇരുവരും സുഹൃത്തുക്കളായിരുന്നു.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]