നെയ്യാറ്റിൻകര: മതസ്പർധ വളർത്താൻ ശ്രമിച്ചതിന് യുവാവ് അറസ്റ്റിൽ. മതസ്പർധ വളർത്തുന്ന വീഡിയോ യൂട്യൂബ് ചാനൽ വഴി വാർത്തയായി അവതരിപ്പിച്ച അവതാരകനാണ് അറസ്റ്റിലായത്. നെയ്യാറ്റിൻകര ,മണലൂർ കണിയാംകുളം കുളത്തിൻകര വീട്ടിൽ ഇരുമ്പലിന് സമീപം വയലത്തറ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ബാദുഷ ജമാൽ (32) ആണ് അറസ്റ്റിലായത്.
പ്രദേശത്ത് ഉണ്ടായ സംഭവത്തെ പ്രതി ഡെമോക്രസി എന്ന യൂട്യൂബ് ചാനൽ വഴി തെറ്റായി പ്രചരിപ്പിച്ചു എന്നാണ് കേസ്. ഒരാഴ്ച മുൻപ് വഴിമുക്ക് പച്ചിക്കോട് നിസാം മൻസിലിൽ നിസാം ,ഭാര്യ ആൻസില,രണ്ടുവയസുള്ള ഇവരുടെ മകൻ എന്നിവരെ സമീപവാസികൾ ആക്രമിച്ച സംഭവമുണ്ടായി.ഇതിൽ നെയ്യാറ്റിൻകര പോലീസ് കേസ് എടുത്തെങ്കിലും പ്രതികളെ പിടികൂടിയിരുന്നില്ല. ഈ സംഭവത്തെയാണ് പ്രതി മതസ്പർധ വളർത്തുന്ന രീതിയിൽ ചാനലിലൂടെ പ്രചരിപ്പിച്ചത്.
മതസ്പർധ വളർത്തുന്ന തരത്തിലുള്ള വേറെയും വർത്തകൾ പ്രതി ചാനൽവഴി നേരത്തെ പ്രചരിപ്പിച്ചിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. 2017 ൽ പോലീസിന്റെ കൃത്യനിർവഹണത്തിന് തടസ്സം സൃഷ്ടിച്ചതിന് ബാദുഷയുടെ പേരിൽ ഒരു കേസ് നിലവിലുണ്ട്.
The post മതസ്പർധ വളർത്താൻ ശ്രമിച്ചതിന് യുവാവ് അറസ്റ്റിൽ appeared first on NewsKerala.net .
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]