തിരുവനന്തപുരം > രാജ്യസഭാ സീറ്റിലേക്കുള്ള എൽഡിഎഫ് സ്ഥാനാർഥികളായ എ എ റഹിമും പി സന്തോഷ് കുമാറും നാമനിർദേശ പത്രിക സമർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ മറ്റ് കക്ഷി നേതാക്കളും മന്ത്രിമാരും ഒപ്പമെത്തിയിരുന്നു. 2.30നാണ് ഇരുവരും നാമനിർദേശ പത്രിക സമർപ്പിച്ചത്. 3 രാജ്യസഭാ സീറ്റുകളില്‍ എൽഡിഎഫിനു വിജയസാധ്യതയുള്ള 2 സീറ്റുകളിൽ സിപിഐ എമ്മും സിപിഐയുമാണ് മത്സരിക്കുന്നത്.
ഡിവൈഎഫ്ഐ അഖിലേന്ത്യ സെക്രട്ടറിയായ എ എ റഹീം സിപിഐഎം സംസ്ഥാന സമിതി അംഗം കൂടിയാണ്. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന കൗണ്‍സില്‍ അംഗവുമായ പി സന്തോഷ്കുമാര്‍ എഐവൈഎഫിന്റെ മുന്‍ ദേശീയ സെക്രട്ടറിയായിരുന്നു.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]