
ഇസ്ലാമാബാദ് : സിന്ധിലെ ജംഷോറയിൽ അജ്ഞാത വസ്തു പതിച്ചതിനു പിന്നാലെ പാകിസ്താനിൽ പരിഭ്രാന്തി . ആകാശത്ത് പുകപടലം സൃഷ്ടിച്ചുകൊണ്ടാണ് വസ്തു പതിച്ചതെന്ന് പാക് വാർത്താ ചാനലായ എആർവൈ ന്യൂസ് റിപ്പോർട്ടിൽ പറയുന്നു . എന്തോ വീണതായി നാട്ടുകാരും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഒരു തരത്തിലുള്ള സ്ഫോടനവും ഉണ്ടായിട്ടില്ലെന്നും ചിലർ പറഞ്ഞു. നിലവിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് .
പല തരത്തിലുള്ള ഊഹാപോഹങ്ങളാണ് ഈ വാർത്തയുമായി ബന്ധപ്പെട്ട് പാകിസ്താനിലെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇന്ത്യ തൊടുത്ത ബ്രഹ്മോസ് മിസൈലിന് മറുപടിയായി പാകിസ്താൻ അടുത്തിടെ ഒരു മിസൈൽ പരീക്ഷിച്ചതായി ചില ഉപയോക്താക്കൾ പറയുന്നു. എന്നാൽ ലക്ഷ്യത്തിലെത്താൻ കഴിയാതെ പാക് മിസൈൽ തന്നെയാണ് താഴെ വീണതെന്നും ചിലർ പറയുന്നു.
ജനസാന്ദ്രതയുള്ള പ്രദേശത്ത് പാക് സായുധ സേന മിസൈൽ പരീക്ഷിച്ചതാകാമെന്നും ചിലർ പറയുന്നു. മിയാൻ ചന്നുവിന്റെ പ്രേതം ഇപ്പോഴും പാക് വ്യോമാതിർത്തിയിൽ വേട്ടയാടുന്നുണ്ടെന്നും ഇന്ത്യ വീണ്ടും ബ്രഹ്മോസ് തൊടുത്തതാണോയെന്ന ഭീതിയും നിലനിൽക്കുന്നതായി സോഷ്യൽ മീഡിയ പോസ്റ്റുകൾ വ്യക്തമാക്കുന്നു.
The post പാക് അതിർത്തിയിൽ അജ്ഞാത വസ്തു പതിച്ചു , ആകാശത്ത് പുക appeared first on NewsKerala.net .
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]