
കൊച്ചി :ഐശ്വര്യലക്ഷ്മി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന “അര്‍ച്ചന 31 നോട്ടൗട്ട് ” ലെ വീഡിയോ ഗാനം മലയാളത്തിൻ്റെ മഹാനടൻ മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. മാത്തൻ, ജെയിംസ് പോൾ എന്നിവരുടെ വരികൾക്ക് മാത്തൻ സംഗീതം പകർന്ന് രമേശ് പിഷാരടി ആലപിച്ച ” മനസുനോ…..” എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.സൈന മ്യൂസിക്കിലൂടെയാണ് ഗാനം പ്രേക്ഷകരിലെത്തുന്നത്.
‘2022 ഫെബ്രുവരി ആദ്യം .ഐക്കോൺ സിനിമ റിലീസ് “അർച്ചന 31 നോട്ടൗട്ട് ” പ്രദർശനത്തിനെത്തിക്കുന്നു. നവാഗതനായ അഖില്‍ അനില്‍കുമാര്‍ സംവിധാനം ചെയ്യുന്നു. ‘ദേവിക പ്ളസ് ടു ബയോളജി’, ‘അവിട്ടം’ എന്നീ ഷോര്‍ട്ട് ഫിലിമുകൾ സംവിധാനം ചെയ്ത് ശ്രദ്ധേയനായ അഖില്‍ അനില്‍കുമാര്‍, അജയ് വിജയന്, വിവേക് ചന്ദ്രന് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ സംഭാഷണമെഴുതുന്നത്.
സൂപ്പര്‍ ഹിറ്റായ ‘ചാര്‍ളി’, ‘ഉദാഹരണം സുജാത’ ,നായാട്ട് എന്നീ ചിത്രങ്ങളുടെ നിര്‍മ്മാണ പങ്കാളിയായിരുന്ന സംവിധായകൻ മാര്ട്ടിന് പ്രക്കാട്ട് ഫിലിംസിന്റെ ബാനറില്‍ മാര്ട്ടിന് പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത് നായര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജോയല്‍ ജോജി നിര്‍വ്വഹിക്കുന്നു. ലൈന്‍ പ്രൊഡ്യൂസര്‍- ബിനീഷ് ചന്ദ്രന്, പ്രൊഡക്ഷന്‍ കണ്ട്രോളര്- സബീര്‍ മലവെട്ടത്ത്, എഡിറ്റിംങ്ങ്- മുഹ്സിന് പിഎം, സംഗീതം- രജത്ത് പ്രകാശ്, മാത്തന്, കല- രാജേഷ് പി വേലായുധന്, വസ്ത്രലങ്കാരം- സമീറ സനീഷ്, മേക്കപ്പ്- റോണക്സ് സേവ്യര്‍, അസോസിയേറ്റ് ഡയറക്ടര്‍- സമന്ത്യക് പ്രദീപ്, സൗണ്ട്- വിഷ്ണു പിസി, അരുണ്‍ എസ് മണി, പരസ്യകല- ഓള്‍ഡ് മോങ്ക്സ്,പി ആർ ഒ- എഎസ് ദിനേശ്.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]