ചെന്നൈ: ലൈംഗീക അതിക്രമം ഉണ്ടായതായി പരാതി പറഞ്ഞിട്ടും തനിക്കും കുടുംബത്തിനും നേരെ വലിയ തോതിലുള്ള അക്രമമാണ് നടക്കുന്നതെന്ന് യുവതി. തനിക്ക് നേരിടേണ്ടി വന്ന അക്രമത്തിലും ഭ്രഷ്ടിലും പരിഹാരം കാണാതെ വന്നതോടെ മുഖ്യമന്ത്രി സ്റ്റാലിനോട് സഹായം തേടി 17 കാരിയായ പെണ്‍കുട്ടി. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി മണിക്കൂറുകള്‍ക്കുള്ളില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് പൊലീസ്. ചെങ്കല്‍പ്പെട്ട് കല്‍പാകം സ്വദേശിയായ പെണ്‍കുട്ടിക്കാണ് ബന്ധുക്കളില്‍ നിന്നും അക്രമവും ഭ്രഷ്ട എല്‍ക്കേണ്ടി വന്നത്.
ഇതോടെ വലിയ ദുരിതമനുഭവിച്ച പെണ്‍കുട്ടി പോലീസില്‍ പരാതി നല്കി. എന്നാല്‍ പോലീസില്‍ നിന്നും ഇവര്‍ക്ക് നീതി ലഭിക്കാതെയായതോടെയാണ് പെണ്‍കുട്ടി മുഖ്യമന്ത്രി സ്റ്റാലിന് പരാതി നല്‍കിയത്. ഇതോടെയാണ് പ്രതിയായ രാഷ്ട്രീയ നേതാവ് അടക്കമുള്ള മൂന്ന് പേരെ പോലീസ് പിടികൂടിയത്. എന്നാല്‍ പ്രതികള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയതോടെ ഗ്രാമവാസികള്‍ തനിക്ക് ഭ്രഷ്ട് കലിപിക്കുകയായിരുന്നു എന്നാണ് പെണ്‍കുട്ടി പറയുന്നത്.
അറസ്റ്റ് ചെയ്ത മൂന്ന് പേര്‍ക്കെതിരെ പോക്സോ കേസ് ചുമത്തി. ഒരു വനിതാ പൊലീസിനെതിരെയും പെണ്‍കുട്ടി പരാതി പറഞ്ഞിരുന്നു. അമ്മയും അനുജത്തിയുമൊത്ത് കഴിയുന്ന വീട്ടില്‍ കയറിയാണ് മൂന്ന് പേരും നിരന്തരം ഇവരെ ഉപദ്രവിച്ചിരുന്നത്.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]