നിർധനരായ എട്ട് കുടുംബങ്ങൾക്ക് കിടപ്പാടത്തിന് സൗജന്യമായി ഭൂമി നൽകി ഒരു കുടുംബം മാതൃകയായി. മച്ചിപ്ലാവ് പൂപ്പത്ത് സാബുവും കുടുംബവുമാണ് ഒന്നര ഏക്കറോളം സ്ഥലത്തിൽ നിന്ന് 40 സെന്റ് 8 നിർധന കുടുംബങ്ങൾക്കു നൽകിയത്.
മാങ്കുളം, മച്ചിപ്ലാവ്, പന്ത്രണ്ടാം മൈൽ, തോക്കു പാറ
എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഗുണ ഭോക്താക്കൾ. ഭാര്യ ഡെയ്സി, മക്കളായ ഡലൻ, ജെറിൻ എന്നിവരുടെ സാന്നിധ്യത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ഷേർളി മാത്യു രേഖകൾ കൈമാറി.
പഞ്ചായത്ത് അംഗം റൂബി സജി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ എം.എ അൻസാരി, കെ.കൃഷ്ണ മൂർത്തി, പഞ്ചായത്ത് അംഗങ്ങളായ സി.ഡി.ഷാജി, അനസ് ഇബ്രാഹിം, ഫാ.ജെയ്സ് ചാത്തനാട്ട്, എം.പി വർഗീസ് എന്നിവർ പങ്കെടുത്തു.
source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]