ഹൈദരാബാദ്: തെലങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്) എംഎല്‍എയുടെ സ്റ്റിക്കര്‍ പതിപ്പിച്ച കാര്‍ ഇടിച്ച് രണ്ടര വയസായ കുട്ടി മരിച്ചു. വ്യാഴാഴ്ച രാത്രി ജൂബിലി ഹില്‍സ് റോഡ് നമ്പര്‍ 45ല്‍ ആണ് അപകടം ഉണ്ടായത്.
റോഡരികില്‍ സാധനങ്ങള്‍ വില്‍ക്കുകയായിരുന്ന സ്ത്രീകളുടെ നേര്‍ക്ക് വാഹനം പാഞ്ഞു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കുട്ടി തെറിച്ചുവീണ് തത്ക്ഷണം മരിച്ചു. ഗുരുതര പരിക്കുകളോടെ കുട്ടിയുടെ അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. വാഹനത്തില്‍ ടിആര്‍എസ് എംഎല്‍എ മുഹമ്മദ് ഷക്കില്‍ ആമിറിന്റെ പേരിലുള്ള സ്റ്റിക്കറും താത്കാലിക നമ്പര്‍ പ്ലേറ്റും പതിപ്പിച്ചിട്ടുണ്ട്.
അടുത്തിടെ നടന്ന തെലങ്കാന നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് പുറത്തിറക്കിയ സ്റ്റിക്കറാണ് കാറിലുള്ളത്. അപകട സ്ഥലത്ത് സിസിടിവി ഉണ്ടായിരുന്നില്ല. സംഭവം നടന്നയുടന്‍ കാറില്‍ ഉണ്ടായിരുന്നതായി സംശയിക്കുന്ന ഡ്രൈവറും യാത്രക്കാരനും ഓടി രക്ഷപ്പെടുകയാണുണ്ടായത്.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]