മദ്യലഹരിയിൽ സഹോദരങ്ങൾ തമ്മിലുണ്ടായ കൈയേറ്റത്തിൽ ജ്യേഷ്ഠന് എയർഗണ്ണിൽ നിന്ന് വെടിയേറ്റു. നെടുങ്കണ്ടത്താണ് സംഭവം. രാജാക്കാട് കുരിശുപാറ കൂനംമാക്കൽ സിബിയ്ക്കാണ് (49) വെടിയേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ഇളയ സഹോദരൻ സാന്റോയെ (38) പൊലീസ് അന്വേഷിക്കുകയാണ്.
കഴിഞ്ഞ ദിവസം വൈകിട്ട് ഏഴരയോടെയായിരുന്നു സംഭവം. സിബി കുരിശുപാറയിലാണ് താമസിക്കുന്നത്. സാന്റോയുടെ വീടിനു സമീപം സിബിയുടെ ഉടമസ്ഥതയിൽ ഏലാതോട്ടമുണ്ട്. കഴിഞ്ഞ ദിവസം സിബിയും ഒരു സഹായിയും തോട്ടത്തിലെത്തിയശേഷം സാന്റോയോടൊപ്പം മദ്യപിച്ചു. ഇതിനിടെ സാന്റോ മറ്റൊരു സുഹൃത്തിനെ വിളിച്ചു വരുത്തിയത് സിബിക്ക് ഇ ഷ്ടമായില്ല. തുടർന്നാണ് സഹോദരങ്ങൾ തമ്മിൽ തർക്കമുണ്ടായത്. തർക്കത്തിനൊടുവിൽ ഉടുമ്പൻചോല പൊലീസ് സ്റ്റേഷനിലെത്തിയ സിബി സഹോദരനുമായി പ്രശ്നമുണ്ടായ കാര്യം പൊലീസിനെ അറിയിച്ചു. സിബി മദ്യപിച്ചിരുന്നതിനാൽ പൊലീസ് കാര്യങ്ങൾ പറഞ്ഞ് സമാധാനിപ്പിച്ച് പറഞ്ഞയയ്ക്കുകയായിരുന്നു.
സഹോദരന്റെ വീട്ടിൽ തിരി ച്ചെത്തിയ ഉടൻ ഇരുവരും തമ്മിൽ വീണ്ടും വാക്കു തർക്കമുണ്ടാവുകയും തുടർന്ന് സാന്റോ എയർഗണ്ണെടുത്ത് വെടിയുതിർക്കുകയായിരുന്നു. സാന്റോ യ്ക്കെതിരെ വധ ശ്രമത്തിന് കേസെടുത്തതായും പ്രതിയെ ഉടൻ പിടികൂടുമെന്നും ഉടുമ്പൻചോല സി.ഐ ഫിലിപ് സാം അറിയിച്ചു. സിബി അപകട നില തരണം ചെയ്തിട്ടുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]