
കോട്ടയം: ചങ്ങനാശേരി മാടപ്പള്ളിയിൽ പ്രദേശവാസികളുടെ പ്രതിഷേധം അവഗണിച്ച് പൊലീസിന്റെ സാന്നിധ്യത്തിൽ അധികൃതർ സ്ഥാപിച്ച കെ- റെയിലിന്റെ സർവേ കല്ലുകൾ അപ്രത്യക്ഷമായി. കെ-റെയിൽ അധികൃതർ വ്യാഴാഴ്ച സ്ഥാപിച്ച സർവേക്കല്ലുകളാണ് രാത്രിതന്നെ ആരോ പിഴുതെറിഞ്ഞത്. വ്യാഴാഴ്ച കെ-റെയിൽ വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ മാടപ്പള്ളിയിലും റീത്തുപള്ളിയിലും വൻ പ്രതിഷേധമാണ് അരങ്ങേറിയത്. സമരം ചെയ്ത സ്ത്രീകൾ ഉൾപ്പടെയുള്ളവർക്ക് പൊലീസിന്റെ മർദനമേറ്റിരുന്നു. സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കിയശേഷമാണ് മാടപ്പള്ളിയിലും പരിസരപ്രദേശങ്ങളിലും ഉദ്യോഗസ്ഥർ കല്ലുകൾ സ്ഥാപിച്ചത്.
കല്ലുകൾ പിഴുതുമാറ്റുമെന്ന് അറസ്റ്റ് ചെയ്ത ഘട്ടത്തിൽ തന്നെ സമരസമിതി പ്രവർത്തകർ പറഞ്ഞിരുന്നു. ഇതിനിടെ കെ-റെയിൽ വിരുദ്ധ സമരക്കാർക്ക് നേരെയുണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് സംയുക്ത സമരസമിതി ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തിൽ ഇന്ന് ഹർ ത്താൽ ആചരിക്കുകയാണ്. ബിജെപിയും യുഡിഎഫും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സ്ത്രീകളും കുട്ടികളും അടക്കമുള്ള സമരക്കാരെ മർദിക്കുകയും വലിച്ചിഴയ്ക്കുകയും ചെയ്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി ജില്ലാ കമ്മിറ്റി ജില്ലയിൽ കരിദിനാചരണം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. ഇതിനിടെ മാടപ്പള്ളിയിലെ പൊലീസ് നടപടി സഭ നിർത്തിവെച്ച് ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]