
അര്ജ്ജുന് അശോകന് നായകനായി എത്തുന്ന ”മെമ്പര്‍ രമേശന് 9-ാം വാര്‍ഡ് ” എന്ന ചിത്രത്തിലെ ഏറ്റവും പുതിയ ഗാനം ഇന്ന് റിലീസ് ചെയ്തു. ഇതിനോടകം ഇതിലെ മൂന്ന് ഗാനങ്ങൾ പുറത്തു വരികയും സൂപ്പർ ഹിറ്റാവുകയും ചെയ്തിരുന്നു. അതിലൊന്ന് ശബരീഷ് വർമ്മ എഴുതി കൈലാസ് മേനോന് ഈണം നൽകി അയ്റാനും നിത്യ മാമനും ആലപിച്ച അലരേ എന്ന ഗാനം ആയിരുന്നു . ഏതായാലും ഈ ചിത്രത്തിലെ നാലാമത്തെ ഗാനം ആലപിച്ചിരിക്കുന്നത് നായകനായ അര്ജ്ജുന് അശോകന് തന്നെയാണ്. അതിമനോഹരമായി തന്നെ ഈ ഗാനം ആലപിച്ചിട്ടുണ്ട്. മലയാള സിനിമയിലെ പാട്ടു പാടുന്ന മുൻനിര അഭിനേതാക്കളുടെ നിരയിലേക്ക് ഇനി ധൈര്യമായി അര്ജ്ജുന് അശോകനെയും നമ്മുക്ക് ചേർത്ത് വെക്കാം എന്ന് മെമ്പര്‍ രമേശനിലെ ഈ ഗാനം നമ്മുക്ക് കാണിച്ചു തരുന്നു. ”താരം ഇറങ്ങുന്നിതാ” എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനത്തിന് ഈണം പകർന്നത് കൈലാസാണ്.
ബോബന്&മോളി എന്റര്റ്റൈന്മെന്സിന്റെ ബാനറില്‍ ബോബനും മോളിയും നിര്‍മ്മിക്കുന്ന ഈ കോമഡി ചിത്രം കഥയും തിരക്കഥയും രചിച്ചു സംവിധാനം ചെയ്തത് നവാഗതരായ ആന്റോ ജോസ് പെരേരയും എബി ട്രീസ പോളും ചേര്‍ന്നാണ്. ഈ ചിത്രത്തിൽ ചെമ്പന്‍ വിനോദ് ,ശബരീഷ് വർമ്മ എന്നിവരെ കൂടാതെ ജോണി ആന്റണി, സാബുമോന്, മാമുക്കോയ,ഇന്ദ്രന്‍സ് ,ഗായത്രി അശോക് എന്നിവരും അഭിനയിച്ചിരിക്കുന്നു. ദീപു ജോസഫ് എഡിറ്റ് ചെയ്തിരിക്കുന്ന ഈ സിനിമയ്ക്കു വേണ്ടി ദൃശ്യങ്ങൾ ഒരുക്കി നൽകിയത് എൽദോ ഐസക് ആണ്. ഈ ചിത്രം ഫെബ്രുവരി ഇരുപത്തിയഞ്ചിന് ആണ് റിലീസ് ചെയ്യക. ഇതിന്റെ അഡ്വാൻസ് ബുക്കിംഗ് കേരളത്തിൽ ആരംഭിച്ചു കഴിഞ്ഞു.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]