
ആലാപന ശൈലി കൊണ്ട് ശ്രദ്ധേയനായ കണ്ണൂർ ഷെരീഫ് ആലപിച്ച കർണൻ നെപ്പോളിയൻ ഭഗത് സിംഗ് സിനിമയിലെ ഗാനം പുറത്തിറങ്ങി. മ്യൂസിക് 247 യൂട്യൂബ് ചാനലിലൂടെ ലിറിക്കൽ വീഡിയോ സോങ്ങായിട്ടാണ് ഗാനം എത്തിയിട്ടുള്ളത്. മലയാളം, അറബി പദങ്ങൾ ചേർന്നൊരുങ്ങിയ ‘ദുനിയാവിൻ തീരത്തെങ്ങൊ…’ എന്നു തുടങ്ങുന്ന പാട്ട് എഴുതിയിരിക്കുന്നത് ചിത്രത്തിന്റെ സംവിധായകൻ കൂടിയായ ശരത് ജി മോഹനാണ്.
മരണത്തെയും ദുഃഖത്തെയും സൂചിപ്പിക്കുന്ന വരികൾക്കു അനുയോജ്യമായ സംഗീതം ഒരുക്കിയിരിക്കുന്നത് രഞ്ജിൻ രാജാണ്.
ഫസ്റ്റ് പേജ് എന്റെർടെയ്ൻന്മെന്റിന്റെ ബാനറിൽ മോനു പഴേടത്ത് നിർമ്മിച്ച കർണൻ നെപ്പോളിയൻ ഭഗത്സിംഗ് തീയേറ്ററുകളിൽ ഇപ്പോഴും വിജയകരമായി പ്രദർശനം തുടരുകയാണ്. ചിത്രത്തിൽ ആകെ അഞ്ചു പാട്ടുകളാണുള്ളത്. ബി കെ ഹരിനാരായണന്റെ രചനയിൽ ഉണ്ണിമേനോൻ ആലപിച്ച കാതോർത്തു കാതോർത്തു എന്ന ഗാനവും, റഫീഖ് അഹമ്മദിന്റെ രചനയിൽ കെ എസ് ഹരിശങ്കർ പാടിയ സായാഹ്ന തീരങ്ങളിൽ എന്ന ഗാനവും, അജീഷ് ദാസന്റെ രചനയിൽ സിയാ ഉൾ ഹഖ് പാടിയ നാലഞ്ചു കാശിന് എന്ന ഗാനവും, ബി കെ ഹരിനാരായണന്റെ രചനയിൽ രഞ്ജിൻ രാജ് പാടിയ എന്തിനാണെന്റെ ചെന്താമരെ എന്ന ഗാനവുമാണ് ഇതിന് മുമ്പ് പുറത്തിറങ്ങിയത്.
ഫാമിലി ത്രില്ലർ സിനിമയുടെ ഗണത്തിൽപെടുന്ന കർണൻ നെപ്പോളിയൻ ഭഗത് സിംഗിൽ ധീരജ് ഡെന്നിയും ആദ്യാ പ്രസാദുമാണ് മുഖ്യവേഷത്തിലെത്തിയിട്ടുള്ളത്. മൂന്നാം വാരത്തിലേക്കു കടക്കുന്ന ചിത്രത്തിൽ ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ജോയ് മാത്യു, നന്ദു, വിജയ കുമാർ, ശ്രീലക്ഷ്മി, രശ്മി ബോബൻ, സേതുലക്ഷ്മിഅമ്മ, കുളപ്പുള്ളി ലീല, മോളി കണ്ണമാലി, റോണി ഡേവിഡ്, ബിജുക്കുട്ടൻ, എൽദോ മാത്യു, അനീഷ് ഗോപാൽ, അൽത്താഫ് സലിം, സുനിൽ സുഖദ, സുധീർ കരമന, കൊച്ചു പ്രേമൻ, നാരായണൻ കുട്ടി, ബോബൻ സാമുവൽ, അബു സലിം, അപ്പ ഹാജ, ബാലാജി ശർമ്മ, ദിനേശ് പണിക്കർ, ബിനു അടിമാലി, ഉല്ലാസ് പന്തളം, ഷൈജോ അടിമാലി, ഷിൻസ്, കണ്ണൻ സാഗർ, പ്രസാദ് മുഹമ്മ, സന്തോഷ് ലക്ഷ്മൺ, വിഷ്ണു പുരുഷൻ, ഷൈനി സാറാ, ദേവകിയമ്മ, ആര്യ മണികണ്ഠൻ, അമ്പിളി നിലമ്പൂർ തുടങ്ങി മലയാളത്തിലെ നാൽപതിലധികം താരങ്ങൾ അണിനിരന്നിട്ടുണ്ട്. ഫെബ്രുവരി നാലിനാണ് ചിത്രം ഇന്ത്യയിലെ നൂറ്റിയിരുപത്തഞ്ചിലധികം തീയേറ്ററുകളിൽ പ്രദർശനത്തിനായെത്തിയത്. ക്യാമറ പ്രശാന്ത് കൃഷ്ണ, എഡിറ്റർ റെക്സൺ ജോസഫ്.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]